യു.പി.യില്‍ ക്രൈസ്തവരെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്നു. എതിര്‍ക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നു

യു.പി.യില്‍ ക്രൈസ്തവരെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്നു. എതിര്‍ക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നു ഗാസിപൂര്‍ ‍: ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഹൈന്ദവ മതമൌലിക വാദികള്‍ നടത്തുന്ന പീഢനങ്ങള്‍ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.   ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് ഹിന്ദു മതത്തിലേക്കു വരാന്‍ ക്രൈസ്തവരെ നിര്‍ബന്ധിക്കുന്നു. ഗാസിപൂര്‍ ജില്ലയിലെ ജലാലബാദിലാണ് സംഭവം. ക്രൈസ്തവ മാര്‍ഗ്ഗം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്കു വരാന്‍ വിസമ്മതിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. കുടിവെള്ളം പോലും നല്‍കുന്നില്ല. കൃഷി ആവശ്യങ്ങള്‍ക്കും വെള്ളം നല്‍കാത്തതിനാല്‍ ജീവിതം തന്നെ […]

Continue Reading

“യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും” പറയുന്നത് ഛത്തീസ്ഗഡ് ക്രൈസ്തവര്‍

“യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും” പറയുന്നത് ഛത്തീസ്ഗഡ് ക്രൈസ്തവര്‍ ബിലാസ്പൂര്‍ ‍: “യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും”, ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ ഉറച്ച വാക്കുകളാണിത്.   ഇത് വെറുതെ പറയുന്നതല്ല, ചങ്കൂറ്റത്തോടെ അധികാരികളോടുതന്നെയാണ് പറയുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ സീസണില്‍ ഛത്തീസ്ഗഡിലെ ബിലാസ്പൂരിനടുത്ത് ജൂണ്‍വാണി ഗ്രാമത്തിലെ ഒരു പ്രാദേശിക ദൈവസഭയില്‍ വിശ്വാസികള്‍ കര്‍ത്താവിനെ യആരാധിച്ചതിന്റെ പേരില്‍ ചില ഹിന്ദു മതമൌലികവാദികളുടെ ഇടപെടലിനെത്തുടര്‍ന്നു പോലീസ് കേസായി. തുടര്‍ന്ന് ഭരണകൂടം ഇവര്‍ക്ക് […]

Continue Reading

മദ്ധ്യപ്രദേശില്‍ 50 ക്രിസ്ത്യന്‍ കുട്ടികളെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്ധ്യപ്രദേശില്‍ 50 ക്രിസ്ത്യന്‍ കുട്ടികളെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു റത്ത്ലം: മദ്ധ്യപ്രദേശില്‍ ട്രെയിന്‍ യാത്ര ചെയ്തിരുന്ന 50 ക്രിസ്ത്യന്‍ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മെയ് 21-ന് മദ്ധ്യപ്രദേശിലെ റത്ത്ലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്.   12 വയസില്‍ താഴെയുള്ള കുട്ടികളായിരുന്നു എല്ലാവരും. ഇവരെ ഗുജറാത്തിലെ മേഗ് നഗറില്‍ നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കു കൊണ്ടുപോവുകയായിരുന്നു. അവിടുത്തെ ഒരു ക്രിസ്ത്യന്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനായി കൊണ്ടുപോവുകയായിരുന്നു.   കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിക്കാനായി കൊണ്ടുപോകുന്നു എന്ന വ്യാജ പരാതിയിന്മേല്‍ […]

Continue Reading

തമിഴ്നാട്ടില്‍ ആരാധനാലയം അഗ്നിക്കിരയാക്കി

തമിഴ്നാട്ടില്‍ ആരാധനാലയം അഗ്നിക്കിരയാക്കി ചിദംബരം: തമിഴ്നാട്ടില്‍ വീടിനോടു ചേര്‍ന്നുള്ള സഭാ ആരാധനാലയം സുവിശേഷ വിരോധികള്‍ അഗ്നിക്കിരയാക്കി.   കൂടല്ലൂര്‍ ജില്ലയില്‍ അട്ടിപ്പാട്ടു ഗ്രാമത്തില്‍ പാസ്റ്റര്‍ ജോണ്‍ മുള്ളറുടെ വീട്ടിലെ സഭാ ആരാധനാലയമാണ് തീവെച്ചു നശിപ്പിച്ചത്. പാസ്റ്റര്‍ ജോണ്‍ മുള്ളറും ഭാര്യയും സഭയില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വി.ബി.എസ്. പരിപാടിയുടെ നോട്ടീസും സുവിശേഷ ലഘുലേഖകളും സമീപ വീടുകളില്‍ വിതരണം ചെയ്തു മടങ്ങി വന്നപ്പോഴാണ് തന്റെ വീടിനോടു ചേര്‍ന്നു നിര്‍മ്മിച്ച സഭാ ആരാധനാ ഹാള്‍ കത്തിനശിച്ച നിലയില്‍ കണ്ടത്.   ഷീറ്റുകളും, […]

Continue Reading

തിരുപ്പതിയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും പ്രതിഷേധ റാലി നടത്തി

തിരുപ്പതിയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും പ്രതിഷേധ റാലി നടത്തി തിരുപ്പതി: തെലുങ്കാനയിലെ തിരുപ്പതിയില്‍ ക്രിസ്ത്യന്‍ സമ്മേളനം നടത്തുന്നതിനുള്ള അനുമതി നിഷേധിച്ച പോലീസ് നടപടിക്കെതിരെ ക്രൈസ്തവ സഭാ നേതാക്കളുടെയും പാസ്റ്റര്‍മാരുടെയും നേതൃത്വത്തില്‍ വന്‍ ബഹുജന റാലി നടത്തി.   പൊതു സ്ഥലത്ത് ക്രൈസ്തവ സമ്മേളനം നടത്തുന്നതിനുള്ള അനുമതി തിരുപ്പതി അര്‍ബന്‍ സൂപ്രണ്ട് ഓഫ് പോലീസ് നിഷേധിച്ചു ഇതിനെത്തുടര്‍ന്ന് ക്രൈസ്തവര്‍ക്ക് ജനാധിപത്യ സംരക്ഷണവും നീതിയും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടത്തിയത്. നൂറുകണക്കിനു വിശ്വാസികള്‍ റാലിയില്‍ അണി നിരന്നു.   റാലിക്ക് ചില മതേതര […]

Continue Reading

ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍

ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.   2017 ഫെബ്രുവരി മാസം മാത്രം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ 38 അക്രമ സംഭവങ്ങള്‍ നടന്നതായി പ്രമുഖ ക്രൈസ്തവ സംഘടനയായ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.   ഫെബ്രുവരി 3-ന് ഒഡീഷയിലെ ഖലിയപിലി ഗ്രാമത്തില്‍ സി.എന്‍ ‍.ഐ. സഭയുടെ സെമിത്തേരിയല്‍ ഒരു കൂട്ടം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ആക്രമണം […]

Continue Reading

ബീഹാറില്‍ മിഷണറിമാര്‍ക്കു ഭീഷണിയും പീഢനവും

ബീഹാറില്‍ മിഷണറിമാര്‍ക്കു ഭീഷണിയും പീഢനവും ഔറംഗബാദ്: ബീഹാറിലെ ഔറംഗബാദ്, ലാല്‍ഗഞ്ച് മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് സുവിശേഷ വിരോധികളുടെ ഭീഷണിയും പീഢനങ്ങളും.   ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സുവിശേഷ സംഘടനയായ ജെംസ് മിഷന്റെ പാസ്റ്റര്‍മാര്‍ക്കാണ് ഭീഷണിയും പീഢനങ്ങളും നേരിടണ്ടി വരുന്നത്.   സഭായോഗങ്ങളും, പ്രാര്‍ത്ഥനാ യോഗങ്ങളും അലങ്കോലമാക്കുക, ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് നടന്നു വരുന്നത്. ഔറംഗബാദില്‍ കഴിഞ്ഞ ഫെബ്രുവരി 19-ന് ഞായറാഴ്ച ജെംസ് മിഷന്റെ സഭായോഗം നടക്കുമ്പോള്‍ ഒരുകൂട്ടം ആളുകളെത്തി അലങ്കോലമാക്കി.   പാസ്റ്റര്‍ ജിനുരാജ് (30) നെ […]

Continue Reading

മദ്ധ്യപ്രദേശിലെ ഗ്രാമത്തില്‍ 40 വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ കല്യാണം

മദ്ധ്യപ്രദേശിലെ ഗ്രാമത്തില്‍ 40 വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ കല്യാണം ഭിന്ത്: മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ ഗ്രാമവാസികളെല്ലാം ആഘോഷത്തിന്റെ നിറവിലാണ്. കാരണം 40 വര്‍ഷത്തിനുശേഷം ഒരു പെണ്‍കുട്ടിയുടെ കല്യാണം നടക്കുകയാണിവിടെ.   എല്ലാവരും സന്തോഷത്തിലും ആഘോഷത്തിലുമാണ്. ഭിന്ത് ജില്ലയിലെ ഗുമാര ഗ്രാമത്തിലാണ് ഈ അപൂര്‍വ്വ വാര്‍ത്തയുണ്ടായിരിക്കുന്നത്. ഗ്രാമത്തിലെ അന്ധവിശ്വാസങ്ങള്‍ മൂലം ഒരു പെണ്‍കുഞ്ഞാണ് മാതാവിന് ജനിക്കുന്നതെന്നറിഞ്ഞാല്‍ ജനിക്കുന്നതിനു മുമ്പ് ഭ്രൂണഹത്യ നടത്തിയോ, ജനിച്ചു കഴിഞ്ഞാല്‍ കൊല്ലുകയോ ആയിരുന്നു പതിവ്.   2003-ലായിരുന്നു ഈ നരഹത്യയ്ക്ക് മാറ്റം വന്നു തുടങ്ങിയത്. 1994-ല്‍ […]

Continue Reading

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു പലാമു: മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവം അരങ്ങേറിയത് വടക്കേ ഇന്ത്യയിലെ ജാര്‍ഖണ്ഡ് സംസ്ഥാനത്താണ്.   ക്രിസ്തീയ വിശ്വാസം ത്യജിക്കാന്‍ വേണ്ടി വര്‍ഗ്ഗീയ വിഷം പൂണ്ട ഒരു സംഘം ഗ്രാമീണര്‍ ക്രിസ്ത്യന്‍ ദമ്പതികളെ 17 മണിക്കൂര്‍ തണുത്തുറഞ്ഞ കുളത്തില്‍ നിര്‍ത്തിയതിനെത്തുടര്‍ന്നു പനി ബാധിച് ഭര്‍ത്താവു മരിച്ചു.   ദാരുണമായ ഈ സംഭവം പിന്നീട് ഇവരുടെ മകന്‍ വെളിപ്പെടുത്തിയതോടെയാണ് പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ […]

Continue Reading

വായു മലിനീകരണം: 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 80,665 പേര്‍

വായു മലിനീകരണം: 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 80,665 പേര്‍ ന്യൂഡെല്‍ഹി: വായു മലിനീകരണത്തെത്തുടര്‍ന്ന് 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലുമായി മരണപ്പെട്ടത് 80,665 പേര്‍ ‍.   മുപ്പത് വയസിനു മുകളിലുള്ളവരുടെ കണക്കാണിത്. മൂംബൈ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. 2015-ല്‍ സാമ്പത്തികമായി ഈ രണ്ട് നഗരങ്ങളിലെ നഷ്ടം 79,000 കോടി രൂപയാണെന്നും പഠനം വ്യക്തമാക്കുന്നു.   വായു മലിനീകരണത്തെത്തുടര്‍ന്ന് വിവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. […]

Continue Reading