വായു മലിനീകരണം: 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 80,665 പേര്‍

Breaking News India

വായു മലിനീകരണം: 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 80,665 പേര്‍
ന്യൂഡെല്‍ഹി: വായു മലിനീകരണത്തെത്തുടര്‍ന്ന് 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലുമായി മരണപ്പെട്ടത് 80,665 പേര്‍ ‍.

 

മുപ്പത് വയസിനു മുകളിലുള്ളവരുടെ കണക്കാണിത്. മൂംബൈ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. 2015-ല്‍ സാമ്പത്തികമായി ഈ രണ്ട് നഗരങ്ങളിലെ നഷ്ടം 79,000 കോടി രൂപയാണെന്നും പഠനം വ്യക്തമാക്കുന്നു.

 

വായു മലിനീകരണത്തെത്തുടര്‍ന്ന് വിവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 1995-ല്‍ മരണ നിരക്ക് 19.716 ആയിരുന്നെങ്കില്‍ 2015-ല്‍ 48,651 ലേക്കുയര്‍ന്നു.

 

ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കേജരിവാള്‍ ഡല്‍ഹിയില്‍ അടുത്ത കാലത്ത് വാഹന നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.