ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി

ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി

Breaking News Health USA

ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി

ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി യു.എസ്. അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്. ഗുഡ്മീറ്റ്, അപ്സൈഡ് ഫുഡ്സ് എന്നീ കമ്പനികള്‍ക്കാണ് ലാബില്‍ വികസിപ്പിച്ച മാംസം വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

മാംസം കന്നുകാലികളുടെ കോശങ്ങളില്‍ നിന്നാണ് ലാബില്‍ വികസിപ്പിച്ചെടുക്കുന്നത്. യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്സിഎ) ഇത്തരത്തിലുള്ള മാംസം ഭക്ഷ്യയോഗ്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

അപ്സൈഡ് സിഇഒ ഉമ വലേകി അനുമതി ലഭിച്ചത് സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് പ്രതികരിച്ചു. സിംഗപ്പൂരിനു ശേഷം ലാബില്‍ വികസിപ്പിച്ച മാംസം വില്‍ക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. ഇവര്‍ നിലവില്‍ ചിക്കനാണ് ലാബില്‍ വികസിപ്പിക്കുന്നത്.

തുടക്കത്തില്‍ മാംസം ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ വിളമ്പാനാണ് ഉദ്ദേശിക്കുന്നത്. സാന്‍ഫ്രാന്‍സിസ്ക്കോയിലെ ഷെഫ് ഡൊമിനിക് ക്രൊണിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലാണ് ആദ്യം ലാബില്‍ വികസിപ്പിച്ച മാംസം വിളമ്പുകയെന്ന് അപ്സൈഡ് കമ്പനി പറഞ്ഞു.

ഇതിനു പിന്നാലെ ഉല്‍പ്പാദനവും വിപണനവും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മാംസം മൃഗങ്ങളുടെ ടിഷ്യുകളില്‍നിന്നുള്ള സാമ്പിള്‍ സെല്ലുകള്‍ സ്വീകരിച്ചാണ് വികസിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തിലുള്ള പ്രക്രീയയ്ക്ക് മൃഗത്തെ കൊല്ലുകയോ ഉപദ്രവിക്കുകയോ വേണ്ട.

കോശങ്ങള്‍ മൃഗങ്ങളില്‍നിന്ന് വേര്‍തിരിച്ച ശേഷം പിന്നീട് സജ്ജീകരിച്ച സംവിധാനത്തില്‍ വളര്‍ത്തുന്നു. കോശങ്ങള്‍ ആവശ്യമുള്ള സ്വഭാവവിശേഷതകള്‍ കൈവരിച്ച ശേഷം അതിനെ സംസ്ക്കരിച്ചു പാക്ക് ചെയ്യുന്നു.