നിര്‍ജ്ജലീകരണം തടയാന്‍ ഫ്രെഷ് പാനീയങ്ങള്‍
വേനല്‍ക്കാലത്ത് തിരക്കിനിടയില്‍ പലപ്പോഴഉം മതിയായ അളവില്‍ വെള്ളം കുടിക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു.
ഇതുമൂലം ശരീരത്തിനു നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ഇതിനു പരിഹാരമായി തിളപ്പിച്ചാറിച്ച ശുദ്ധ ജലം കുടിക്കുക.
കഴിവതും വഴിയോരങ്ങളിലും മറ്റും കാണഉന്ന ശീതള പാനീയങ്ങള്‍ വാങ്ങി കുടിക്കാതിരിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പോ പഞ്ചസാരയോ ചേര്‍ത്ത നാരങ്ങാ വെള്ളം, ഉപ്പിട്ട മോരുംവെള്ളം എന്നിവ വീട്ടില്‍ത്തന്നെ തയ്യാറാക്കി കുടിക്കുക.
പ്ളാസ്റ്റിക് ബോട്ടിലുകളില്‍ ലഭിക്കുന്ന കുടിവെള്ളവും ശീതള പാനീയങ്ങളും ഒഴിവാക്കുക. ഫ്രൂട്ട്സ് വാങ്ങി നന്നായി കഴുതകി വൃത്തിയാക്കിയശേഷം ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് വേനല്‍ക്കാലത്ത് വളരെ ഉപകരിക്കും.
വേനല്‍ക്കാലത്ത് ഒരു വ്യക്തി കുറഞ്ഞത് 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുവാന്‍ ശ്രമിക്കുക.
ചൂടുകാലത്ത് ശരീരം നന്നായി വിയര്‍ക്കുകയും ക്ഷീണംമുണ്ടാവുകയും ചെയ്യുമ്പോള്‍ അതിനനുസരിച്ച് നന്നായി വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കുക.

