വ്യത്യസ്തമായ ഒരുചായ, തേങ്ങാപ്പാല്‍ ചായ ഉണ്ടാക്കാം

വ്യത്യസ്തമായ ഒരുചായ, തേങ്ങാപ്പാല്‍ ചായ ഉണ്ടാക്കാം

Health

വ്യത്യസ്തമായ ഒരുചായ, തേങ്ങാപ്പാല്‍ ചായ ഉണ്ടാക്കാം

പാല്‍ ഉപയോഗിച്ചുള്ള ചായ കുടിച്ച് മടുത്തുവെങ്കില്‍ ഇനി വ്യത്യസ്തമായ ഒരു ചായ ഉണ്ടാക്കി കുടിക്കാം. തേങ്ങാപ്പാല്‍ ചായ.

ഫൈബര്‍, വിറ്റാമിന്‍ സി, ഇ, ബി, ബി5, ബി6 എന്നിവ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കാന്‍ ഈ ചായ ഉപകരിക്കും.

തേങ്ങയില്‍ 61 ശതമാനവും ഫൈബറാണ്. നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഉത്തമമാണ്. മലബന്ധ പ്രശ്നത്തിനും അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും പരിഹാരം തേങ്ങയിലുണ്ട്.

പാത്രത്തില്‍ രണ്ടു ഗ്ളാസ് വെള്ളം തിളപ്പിക്കുക. വെള്ളം ചൂടായി വരുമ്പോള്‍ രണ്ട് ഏലയ്ക്കാ ചതച്ചിടുക. തുടര്‍ന്ന് ആവശ്യത്തിനു മാത്രം പഞ്ചസാര ഇടുക.

തുടര്‍ന്നു വെള്ളം നന്നായി തിളച്ചു നരുമ്പോള്‍ രണ്ട് ടീസ്പൂണ്‍ ചതായപ്പൊടി ചേര്‍ത്ത് തിളപ്പിക്കുക.

പിന്നാലെ ഒരു ഗ്ളാസ് തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി അരിച്ചെടുത്താല്‍ തേങ്ങാപ്പാല്‍ ചായ റെഡി.

ശ്രദ്ധിക്കുക തേങ്ങാപ്പാല്‍ ഒഴിച്ചശേഷം ചായ തിളപ്പിക്കരുത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.