ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടിയതിനു സുവിശേഷകനെ വെട്ടിക്കൊന്നു; അമ്മയെയും മകളെയും പൊള്ളിച്ചു
കമ്പാല: കര്‍ത്താവിനുവേണ്ടി ധീരമായി പ്രവര്‍ത്തിക്കുകയും വിശ്വാസത്തില്‍ പുതുതായി കടന്നു വരികയും ചെയ്യുന്നവര്‍ കൊല്ലപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു ആഫ്രിക്കന്‍ രാജ്യമാണ് ഉഗാണ്ട. കഴിഞ്ഞ മാസം ഒടുവില്‍ അത്തരത്തില്‍ രണ്ടു സംഭവങ്ങള്‍കൂടി നടക്കുകയുണ്ടായി.
ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടിയ സുവിശേഷകനെ വെട്ടിക്കൊല്ലുകയും യേശുക്രിസതുവിനോടു പ്രാര്‍ത്ഥിച്ച വീട്ടമ്മയേയും മകളെയും മുസ്ളീം കുടുംബനാഥന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച രണ്ടു വ്യത്യസ്ത സംഭവങ്ങളാണുണ്ടായത്.
കിഴക്കന്‍ ഉഗാണ്ടയില്‍ ഇഗംഗ ജില്ലയിലെ നകുലിമ സബ് കൌണ്ടിയിലെ ബുസെ ബി ഗ്രാമത്തില്‍ മാര്‍ച്ച് 30-ന് റൊണാള്‍ഡ് ട്വിനോമുഗിഷ (32) യാണ് കൊല്ലപ്പെട്ടത്.
വൈകുന്നേരം 7 മണിക്ക് ഇസ്ളാമിക വസ്ത്രം ധരിച്ച ആളുകള്‍ റൊണാള്‍ഡിന്റെ വീട്ടിലേക്ക് കടന്നുപോയതായി അയല്‍വാസി പറഞ്ഞു. എട്ടു മണിയോടെ ഞാനൊരു അലര്‍ച്ച കേട്ടു.
തുടര്‍ന്ന് ഒരു സ്ഫോടനം ഉണ്ടായി. ദയവായി എന്നെ കൊല്ലരുത്, ഞാന്‍ യേശുക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിക്കുന്നു, എന്നെ അയച്ചത് യേശുവാണ് എന്നൊരു ശബ്ദം ഞാന്‍ കേട്ടു. വീട്ടില്‍നിന്നും ഇറങ്ങുവാന്‍ ഞാന്‍ ഭയപ്പെട്ടു. അല്‍പ സമയത്തിനുള്ളില്‍ ആ ശബ്ദം നിലച്ചു. അയല്‍വാസി പറയുന്നു.
പിറ്റെ ദിവസം രാവിലെ അയല്‍വാസികള്‍ റൊണാള്‍ഡിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടു വളപ്പില്‍ കണ്ടെത്തുകയായിരുന്നു.
നിങ്ങള്‍ പഠിപ്പിക്കുന്നത് ഞങ്ങള്‍ പഠിച്ചുവെന്നു മുസ്ളീങ്ങളെ തെറ്റിധരിപ്പിക്കുകയും അല്ലാഹുവില്‍നിന്നും അകറ്റിയും അവരെ തെറ്റായ മതത്തിലേക്കു നയിക്കുകയും ചെയ്തു എന്നെഴുതിയ ഒരു കുറിപ്പും ജഡത്തിനു സമീപം കണ്ടെത്തി.
2022 ഫെബ്രുവരിയില്‍ റൊണാള്‍ഡ് പടിഞ്ഞാറന്‍ ഉഗാണ്ടയില്‍നിന്ന് ഈ പ്രദേശത്തേക്കു കടന്നുവന്ന് സുവിശേഷ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു.
2023 മാര്‍ച്ച് റൊണാള്‍ഡിന് മുസ്ളീങ്ങളില്‍നിന്നും വധഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 2023 അവസാനത്തോളം റൊണാള്‍ഡ് നാലു മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിക്കുകയുണ്ടായി.
ഇവരുടെ കുടുംബാംഗങ്ങളില്‍നിന്നും ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് നാലുപേരും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു.
അയല്‍ ജില്ലയായ നമുതുമ്പയില്‍ സഫറ നാഗുസി (33) യും മകള്‍ ഷരീഫ (10) യുമാണ് യേശുവിനോട് പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഇരുവരുടെയും ദേഹത്ത് ഒഴിച്ചത്.
നമുതുമ്പ നഗരത്തിലെ താമസക്കാരായ സഫറയും മകളും കൈകി ട്രേഡിംഗ് സെന്ററില്‍ നടന്ന ഒരു സുവിശേഷ പരിപാടിയിലാണ് യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുവാനിടയായത്. ഈ വിവരം ഭര്‍ത്താവ് മുസോബ്യാ മുജ്ജിബു (37) അറിഞ്ഞിരുന്നില്ല. മാര്‍ച്ച് 25-ന് 9 മണിക്ക് സഫറ യേശുക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുന്നത് ഭര്‍ത്താവ് കണ്ടു. 7 വയസ്സുള്ള മറ്റൊരു മകന്‍ ബന്ധുവീട്ടിലായിരുന്നു താമസം.
സഫറ എന്തു ചെയ്യുകയാണെന്ന് മകള്‍ ഷെരിഫയോടു ചോദിച്ചു. മകള്‍ മറുപടി പറഞ്ഞില്ല. പ്രകോപിതനായി നീ ക്രിസ്ത്യാനിയാണോ അതോ മുസ്ളീമാണോ എന്നു സഫറയോടു ചോദിച്ചു. നമ്മുടെ കുടുംബത്തെ സഹായിക്കാന്‍ ഞങ്ങള്‍ യേശുക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നു സഫറ സൌമ്യമായി ഭര്‍ത്താവിനോടു പറഞ്ഞു.
6 മാസം മുമ്പ് ഞാന്‍ ക്രിസ്തു വിശ്വാസിയായെന്നും ഒരു ചര്‍ച്ചില്‍ പോകുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുകയും അടുപ്പില്‍ ചീനിച്ചട്ടിയിലിരുന്ന ചൂടുവെള്ളം എടുത്ത് സഫറയുടെയും മകളുടെയും ദേഹത്ത് ഒഴിച്ചു. അവര്‍ മരിച്ചു പോയെന്നു കരുതി അയാള്‍ ഓടിപ്പോയി.
ഉടന്‍ തന്നെ സഫറ ബന്ധുക്കളെ ഫോണില്‍ വിളിച്ചു വരുത്തി അടുത്തുള്ള മെഡിക്കല്‍ ആശുപത്രിയിലേക്ക് എത്തിച്ചതിനാല്‍ കൂടുതല്‍ അപായമുണ്ടായില്ല. സഫറ കട്ടിയുള്ള വസ്ത്രം ധരിച്ചതിനാല്‍ അധികം പൊള്ളല്‍ ഏറ്റില്ല.
എന്നാല്‍ മകള്‍ക്കു ഗുരുതരമായ പൊള്ളലേറ്റു. ഉഗാണ്ടയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യമാണ് ഉഗാണ്ട.
ഇവിടത്തെ മുസ്ളീം ജനസംഖ്യ 12 ശതമാനം മാത്രമാണ്. എങ്കില്‍പ്പോലും വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. നിരവധി ആളുകളാണ് ദിനംതോറും യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്.