സ്ട്രീറ്റ് ഫുഡുകള്‍ പതിവാക്കിയാലുള്ള പ്രശ്നങ്ങള്‍
പണ്ടൊക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്ട്രീറ്റ് ഫുഡുകള്‍ (തെരുവോര ഭക്ഷണം) എന്നാല്‍ ഈ സ്ഥിതി ഇപ്പോള്‍ വഴിയോരങ്ങളിലും ചെറു കവലകളില്‍പ്പോലും സ്ട്രീറ്റ് ഫുഡുകള്‍ വ്യാപകമാണ്.
ആളുകള്‍ ഇത്തരം കടകളോടു സഹകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഇത് തഴച്ചു വളരുന്നത്. വട, പഴംപൊരി, ബജ്ജി മുതലായവ വില്‍ക്കുന്ന ചെറു കടകള്‍ മുതല്‍ വലിയ ഫാസ്റ്റ് ഫുഡ് കടകള്‍ വരെ ഇന്ന് സജീവം.
എന്നാല്‍ ആരോഗ്യത്തിന്റെ കാര്യമെടുത്താല്‍ ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ കരള്‍ രോഗമടക്കമുള്ളവ പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
അനാരോഗ്യകരമായ പാചക രീതിയാണ് സ്ട്രീറ്റ് ഫുഡുകള്‍ അപകടകരമാകാന്‍ കാരണം. കൊഴുപ്പ്, ഉപ്പും മസാലയുമൊക്കെയുള്ള ധാരാളമുള്ള ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ ഫാറ്റി ലിവര്‍ പിടികൂടും. ഇവ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന എണ്ണയും അത്ര ശുദ്ധമായിരിക്കണണെന്നില്ല.
ഒരേ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ ഉണ്ടാക്കുന്നു.
എണ്ണ പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക. പകരം ഗ്രില്‍ ചെയ്തവയോ മറ്റോ കഴിക്കുക.
കലോറി ഒരുപാട് കൂടുതലുള്ള സ്ട്രീറ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് അമിത വണ്ണവും ഉണ്ടാകുന്നു.
ഇതിനൊക്കെ ഏക പോംവഴി വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാന്‍ ശ്രമിക്കുക എന്നതു മാത്രമാണ്.