യു.കെ.യിലും യു.എസ്.എയിലും ബൈബിള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്.

യു.കെ.യിലും യു.എസ്.എയിലും ബൈബിള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്.

Europe Middle East USA

യു.കെ.യിലും യു.എസ്.എയിലും ബൈബിള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്.

2025-ല്‍ യു.കെ.യിലും അമേരിക്കയിലും ബൈബിള്‍ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇത് ആത്മീയ ജീവിതത്തില്‍ മുന്നേറ്റം സൃഷിട്ക്കുന്നതായാണ് വിലയിരുത്തല്‍.

യു.കെ.യില്‍ 2019-നും 2025-നും ഇടയില്‍ പ്രിന്റഡ് ബൈബിള്‍ വില്‍പ്പന ഇരട്ടിയിലധികമായി. 106 ശതമാനം വര്‍ദ്ധനവുണ്ടായതായി സൊസൈറ്റി ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ നോളജ് നടത്തിയ പഠനത്തില്‍ പറയുന്നു.

2019-ല്‍ 2.69 മില്യണ്‍ പൌണ്ട് ആയിരുന്ന വില്‍പ്പന കഴിഞ്ഞ വര്‍ഷം 6.3 മില്യണ്‍ പൌണ്ട് ആയി ഉയര്‍ന്നു.

2024-മുതല്‍ 2025 വരെ വാര്‍ഷിക വളര്‍ച്ച 27.7 ശതമാനം ആയിരുന്നു. കോസ്വേ പ്രസിദ്ധീകരിച്ച ഇംഗ്ളീഷ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പാണ് ഏറ്റവും കൂടുതല്‍ വാങ്ങിയ വിവര്‍ത്തനം.

ഇത് നിശ്ശബ്ദ പുനരുജ്ജീവനം എന്ന് എസ്പിസികെ സിഇഒ സാം റിച്ചാര്‍ഡ്സണ്‍ വിശേഷിപ്പിച്ചു. ആളുകളില്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ച താല്‍പ്പര്യം ചൂണ്ടിക്കാട്ടി.

യു.എസില്‍ 2025-ല്‍ 19 ദശലക്ഷം ബൈബിളുകള്‍ വിറ്റഴിക്കപ്പെട്ടു. സര്‍ക്കാന ബുക് സ്കാനില്‍നിന്നുള്ള ഡാറ്റാ പ്രകാരം ഇത് 21 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും 2024-നെ അപേക്ഷിച്ച് 62 ശതമാനം വര്‍ദ്ധനവുമാണ്.

2019-ല്‍ വില്‍പ്പന ഇരട്ടിയിലധികമായി. ഇരുരാജ്യങ്ങളിലെയും പ്രസാധകര്‍ വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ബൈബിളിനോട് പ്രത്യേക താല്‍പ്പര്യം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.