ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച് 01.
ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച് 01, ഞായർ രാവിലേ 08.30 മുതൽ ഹരിപ്പാട് എസ് & എസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
രാവിലെ 08.30ന് പാസ്റ്റർ കെ. ജി പുന്നൂസ് അദ്ധ്യക്ഷത വഹിക്കുന്ന ആരാധനയിൽ കർത്തൃമേശ ശുശ്രൂഷയ്ക്ക് ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം ജോർജ് നേതൃത്വം നൽകും.
രാവിലെ 08.30 മുതൽ ഉച്ചയ്ക്ക് 01.00 വരെ നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ ഡിസ്ട്രിക്റ്റിലെ 55 സഭകളിൽ നിന്നുമുള്ള വിശ്വാസികൾക്കൊപ്പം

