മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. പുതിയ നിയമപ്രകാരം സംസ്ഥാനത്ത് ബീഫ് വിറ്റാല്‍ അഞ്ച് വര്‍ഷം വരെ തടവും പതിനായിരം രൂപാ പിഴയും ലഭിക്കാനിടയാകും.   1995-ല്‍ സംസ്ഥാനത്ത് ബി.ജെ.പി.-ശിവസേന സഖ്യം അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ആനിമല്‍ പ്രിസര്‍വ്വേഷന്‍ ആക്ടിനാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയത്.   1976-ലെ നിയമപ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നേരത്തേ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം എല്ലാതരം മാടുകളേയും കശാപ്പ് […]

Continue Reading

ചാവുകടലിനെ രക്ഷിക്കാനായി ഇസ്രായേല്‍ -യോര്‍ദ്ദാന്‍ കരാര്‍ നിലവില്‍ വന്നു

ചാവുകടലിനെ രക്ഷിക്കാനായി ഇസ്രായേല്‍ -യോര്‍ദ്ദാന്‍ കരാര്‍ നിലവില്‍ വന്നു അമ്മാന്‍ ‍: അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ അത്ഭുത പ്രതിഭാസമായ ചാവുകടലിനെ സംരക്ഷിക്കാനായി ഇസ്രായേലും യോര്‍ദ്ദാനും തമ്മില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടു. ചാവുകടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതുമൂലം ചാവുകടലിലെ ജലക്ഷാമത്തിനുപരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.   ഇതിനായി നാലു വമ്പന്‍ കുഴലുകളാണ് ചെങ്കടലില്‍നിന്നു ചാവുകടലിലേക്കു പണിയുന്നത്. ഒരു വര്‍ഷം 300 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ചാവുകടലിലേക്ക് ഇതുവഴി കടത്തിവിടാനാണു പദ്ധതിയിടുന്നതെന്നു യോര്‍ദ്ദാന്‍ ജലവകുപ്പു മന്ത്രി ഹസിം […]

Continue Reading

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം കേരളത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ നടന്നു വരികയാണല്ലോ. കുട്ടികളുടെ ഒരു വര്‍ഷത്തെ തയ്യാറെടുപ്പും മിടുക്കും തെളിയിക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്.   പഴയതുപോലുള്ള കൂട്ടത്തോല്‍വികള്‍ സ്കൂളുകളിലോ, സര്‍വ്വകലാശാലകളിലോ ഇപ്പോള്‍ നടക്കുന്നില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കുന്നു. വിദ്യാര്‍ത്ഥികളെ ശക്തമായി പരിശീലിപ്പിക്കുന്നതിനാല്‍ത്തന്നെ പഴയ കാലത്തു സംഭവിച്ചതുപോലുള്ള കനത്ത തോല്‍വികള്‍ ഇന്നു നടക്കാറില്ല എന്നതാണ് വാസ്തവം.   അദ്ധ്യാപകരും രക്ഷിതാക്കളും […]

Continue Reading

യുവാവിന് ഹൃദായാഘാതം: കണ്ടുനിന്ന യുവതി ഡോക്ടറെ വിളിക്കാതെ ചിത്രം ഫേസ് ബുക്കിലിട്ട് കടന്നുപോയി

യുവാവിന് ഹൃദായാഘാതം: കണ്ടുനിന്ന യുവതി ഡോക്ടറെ വിളിക്കാതെ ചിത്രം ഫേസ് ബുക്കിലിട്ട് കടന്നുപോയി മോസ്കോ: ആധുനിക മനുഷ്യന്‍ സഹജീവികളുടെ ജീവനേക്കാള്‍ സോഷ്യല്‍ മീഡിയാകളെ എത്ര വലുതായി കാണുന്നുവെന്നതിന്റെ ഒടുവിലത്തെ ഒരു ഉദാഹരണം മോസ്ക്കായില്‍ അരങ്ങേറി.   റഷ്യയിലാണ് മനുഷ്യ മനസ്സിനു നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. സിനെയ പ്രോഖോറോവ എന്ന 27 കാരി നടന്നുപോകുമ്പോള്‍ ‍, ജോലി കഴിഞ്ഞു മടങ്ങിയ വദീം പോക്രോവസ്കി എന്ന 22 കാരന്‍ ഹൃദയാഘാതത്താല്‍ വഴിയരുകില്‍ വേദന സഹിച്ചു പുളയുമ്പോള്‍ ഡോക്ടറെ ഫോണ്‍ ചെയ്തു […]

Continue Reading

സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി

സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി ദമാസ്ക്കസ്: സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അസീറിയന്‍ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരായ ഇവരെ അല്‍ ഹസ്ക്കാഹ് പ്രവിശ്യയില്‍ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്.   സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സിറിയയില്‍ ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ഇസ്ളാം മതം സ്വീകരിക്കണമെന്ന് ഐ.എസ്. ആവശ്യപ്പെട്ടിരുന്നു.   മതം മാറാന്‍ തയ്യാറാകാത്തവരെ കൊലപ്പെടുത്തുകയോ, നസ്രായന്‍ എന്ന പേരില്‍ ഭാരിച്ച പിഴ ചുമത്തുകയോ ചെയ്യുമെന്നും ഐ.എസ് […]

Continue Reading

മതപരമായ ശത്രുതയില്‍ ഇന്ത്യ മുന്നിലെന്ന് പുതിയ പഠനം

മതപരമായ ശത്രുതയില്‍ ഇന്ത്യ മുന്നിലെന്ന് പുതിയ പഠനം വാഷിംങ്ടണ്‍ ‍: മതവുമായി ബന്ധപ്പെട്ട ശത്രുതയില്‍ ഇന്ത്യ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതായി പുതിയ പഠനം. മത സ്വാതന്ത്ര്യത്തിന് മുകളില്‍ വിലങ്ങിടുന്ന കാര്യത്തില്‍ ചൈനയാണ് ഏറ്റവും മുന്നില്‍ ‍.   2013-ല്‍ മതപരമായ ശത്രുത ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നനിലയിലായിരുന്നെന്നും പഠനത്തില്‍ പറയുന്നു. മതത്തിന് മുകളിലുള്ള വിലങ്ങിടലിനെക്കുറിച്ച് പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ആറു വര്‍ഷത്തേക്കാള്‍ ഇന്ത്യയില്‍ മതപരമായ ശത്രുത ഏറ്റവും ഉയര്‍ന്നതായി കണ്ടെത്തിയത്.   ലോക രാജ്യങ്ങളില്‍ […]

Continue Reading

പ്രശംസയ്ക്കും പുകഴ്ചയ്ക്കും ഏക യോഗ്യന്‍ കര്‍ത്താവു മാത്രം

പ്രശംസയ്ക്കും പുകഴ്ചയ്ക്കും ഏക യോഗ്യന്‍ കര്‍ത്താവു മാത്രം പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നത്താന്‍ പുകഴ്ത്തുന്നവനല്ല, കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ (2 കൊരി. 10: 17). എട്ടാം നാളില്‍ പരിച്ഛോദന ഏറ്റവനും, ബെന്യാമീന്‍ ഗോത്രത്തില്‍ ധനികന്റെ മകനായി പിറന്നവനും, ന്യായപ്രമാണം സംബന്ധിച്ചു പരീശനും, റോമന്‍ പൌരത്വമുള്ളവനും സമൂഹത്തില്‍ ഉന്നതസ്ഥാനവും ലഭിച്ച അപ്പോസ്തോലനായ പൌലോസിന്റെ തന്നെ വാക്കുകളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്.   മറ്റുള്ളവരേക്കാള്‍ അധികം പ്രശംസിക്കുവാന്‍ വക ഉണ്ടായിരുന്ന വ്യക്തിത്വത്തിനു ഉടമയാണ് പൌലോസ്. എങ്കിലും താന്‍ കര്‍ത്താവിനാല്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു […]

Continue Reading

ലിബിയയില്‍ നിന്നും ഈജിപ്റ്റ് ക്രൈസ്തവര്‍ കൂട്ടത്തോടെ മടങ്ങുന്നു

ലിബിയയില്‍നിന്നും ഈജിപ്റ്റ് ക്രൈസ്തവര്‍ കൂട്ടത്തോടെ മടങ്ങുന്നു കെയ്റോ: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ലിബിയയില്‍ ഈജിപ്റ്റു പൌരന്മാരായ 21 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി കഴുത്തറത്തു കൊന്നതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ ഭയചകിതരായ ആയിരക്കണക്കിനു ഈജിപ്റ്റ് ക്രൈസ്തവര്‍ സ്വന്തം നാട്ടിലേക്കു മടങ്ങുന്നു. ലിബിയയിലെ നിര്‍മ്മാണ മേഖലയിലെ ജോലിക്കായി കുടിയേറിയ ഇരുപതിനായിരത്തോളം ക്രൈസ്തവരാണ് രണ്ടുമൂന്നു ദിവസങ്ങള്‍കൊണ്ട് നാട്ടിലേക്കു മടങ്ങിയത്. സ്വന്തം പൌരന്മാരോട് നാട്ടിലേക്ക് മടങ്ങി വരുവാന്‍ ഈജിപ്റ്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.   ഇതിനായി പ്രത്യേക വിമാനങ്ങളും ഫെറി സൌകര്യവും ഒരുക്കിയിട്ടുണ്ട്. അയല്‍ രാജ്യമായ ടുണീഷ്യ […]

Continue Reading

ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി

ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി.   കരാട്ടെ വിദഗ്ധന്‍ കൂടിയായ ഷിഹാന്‍ ഹുസൈനാണ് സ്വയം കുരിശില്‍ തറച്ചത്. ഇയാളുടെ സഹായികള്‍ ചെറിയ ആണി ഇദ്ദേഹത്തിന്റെ കൈകളിലും, പാദത്തിലും അടിച്ചു കുരിശില്‍ തറയ്ക്കുകയായിരുന്നു. 6.7 മിനിറ്റ് കുരിശില്‍ക്കിടന്നു.   ഡോക്ടര്‍മാരുടെ സംഘവും ഈ സമയത്ത് അടുത്തുണ്ടായിരുന്നു. മനുഷ്യ പ്രീതിക്കായി മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികള്‍ എത്ര വിചിത്രം. […]

Continue Reading

പോഷക സമൃദ്ധമായ പ്രാതലും മിതമായ അത്താഴവും പ്രമേഹം നിയന്ത്രിക്കും

പോഷക സമൃദ്ധമായ പ്രാതലും മിതമായ അത്താഴവും പ്രമേഹം നിയന്ത്രിക്കും ടെല്‍ അവീവ്: ആഹാരം കഴിക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധ കാണിച്ചാല്‍ പ്രമേഹം നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് പുതിയ പഠനം.   പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണവും മിതമായ അത്താഴവും കഴിച്ചാല്‍ അത് പ്രമേഹ നിയന്ത്രണത്തിനുത്തമാണെന്നാണ് ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പ്രൊഫ. ഡാനിയേല്‍ ജാക്കോവിച്ചും സംഘവും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. രാവിലെ വയറുനിറയെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത്, തുടര്‍ന്ന് അമിതമായ ഭക്ഷണം കഴിക്കാനുള്ള പ്രരണയില്ലാതാക്കുമെന്നും ഇതുവഴി രക്തത്തിലെ പഞ്ചസാര […]

Continue Reading