ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി

Breaking News India Obituary

ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി.

 

കരാട്ടെ വിദഗ്ധന്‍ കൂടിയായ ഷിഹാന്‍ ഹുസൈനാണ് സ്വയം കുരിശില്‍ തറച്ചത്. ഇയാളുടെ സഹായികള്‍ ചെറിയ ആണി ഇദ്ദേഹത്തിന്റെ കൈകളിലും, പാദത്തിലും അടിച്ചു കുരിശില്‍ തറയ്ക്കുകയായിരുന്നു. 6.7 മിനിറ്റ് കുരിശില്‍ക്കിടന്നു.

 

ഡോക്ടര്‍മാരുടെ സംഘവും ഈ സമയത്ത് അടുത്തുണ്ടായിരുന്നു. മനുഷ്യ പ്രീതിക്കായി മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികള്‍ എത്ര വിചിത്രം. ജീവനുള്ള ദൈവത്തെ പ്രസാദിപ്പിക്കാനായിപ്പോലും ഈ രീതി അഭിലഷണീയമല്ല.

 

കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവന്റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ച് പാപമോചനം ലഭിച്ച് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരായിരുന്നുവെങ്കില്‍ ദൈവം എത്ര പ്രസാദിക്കുമായിരുന്നു. അതിന് അര്‍ത്ഥവുമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.