മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. പുതിയ നിയമപ്രകാരം സംസ്ഥാനത്ത് ബീഫ് വിറ്റാല്‍ അഞ്ച് വര്‍ഷം വരെ തടവും പതിനായിരം രൂപാ പിഴയും ലഭിക്കാനിടയാകും.
1995-ല്‍ സംസ്ഥാനത്ത് ബി.ജെ.പി.-ശിവസേന സഖ്യം അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ആനിമല്‍ പ്രിസര്‍വ്വേഷന്‍ ആക്ടിനാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയത്.
1976-ലെ നിയമപ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നേരത്തേ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം എല്ലാതരം മാടുകളേയും കശാപ്പ് ചെയ്യുന്നതിന് നിരോധനം വരും.

