അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിയില്‍

അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിയില്‍ ലോസ് ആഞ്ചലസ്: അമേരിക്ക എന്ന രാജ്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഈ വാര്‍ത്തയുടെ തലക്കെട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് നമ്മളൊക്കെ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയിലുമുണ്ട് ദരിദ്രര്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അതിശയം തോന്നും.   അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിക്കാരാണെന്ന് മോഡലും നടിയും ഗായികയുമായ സ്കാര്‍ലെറ്റ് ജൊഹാന്‍സാണ് വെളിപ്പെടുത്തുന്നത്. പട്ടിണിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അനുഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍ ‍. അടുത്ത ഭക്ഷണം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതെയാണ് രാജ്യത്തിന്റെ ഭാവി പൌരന്മാര്‍ […]

Continue Reading

ചര്‍ച്ച് കൊമ്പൌണ്ടില്‍ വെടിവെയ്പ്: രണ്ടു മരണം

ചര്‍ച്ച് കൊമ്പൌണ്ടില്‍ വെടിവെയ്പ്: രണ്ടു മരണം ന്യുയോര്‍ക്ക്: അമേരിക്കയില്‍ പെന്തക്കോസ്തു ആരാധനാ ഹാളില്‍ നടന്ന ശവസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ക്കു നേരെ നടന്ന വെടിവെയ്പില്‍ രണ്ടു പേര്‍ മരിച്ചു, നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.   ന്യുയോര്‍ക്ക് നഗരത്തില്‍ ബ്രൂക്ക്ലിന്‍ സ്വയം ഭരണ പ്രദേശത്തുള്ള ഫ്ളാറ്റ് ബുഷ് അവേയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ കോമ്പൌണ്ടിലാണ് തിങ്കളാഴ്ച രാത്രി 8.30ന് വെടിവെയ്പു നടന്നത്. 39 വയസുള്ള ജോസ് ലൂയിസിന്റെ ശവസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തു മടങ്ങിയവരെ ആറംഗസംഘം വെടിവെയ്ക്കുകയായിരുന്നു. […]

Continue Reading

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു അബുജ: നൈജീരിയായില്‍ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു. സാംബിസ വനത്തില്‍ നടത്തിയ ഏറ്റുമുട്ടിലിലാണ് ഇവരെ മോചിപ്പിച്ചത്.   ട്വിറ്ററിലൂടെയാണ് സൈന്യം ഈ വിവരം പുറത്തുവിട്ടത്. 200 പെണ്‍കുട്ടികളേയും 100 സ്ത്രീകളേയുമാണ് മോചിപ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ചിബോക്കില്‍നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.   മോചിക്കപ്പെട്ട പെണ്‍കുട്ടികളേയും സ്ത്രീകളേയും സൈന്യം ചോദ്യം ചെയ്തു. ചിബോക്കില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളാരും ഈ […]

Continue Reading

ആരാധനാ സമയത്ത് ഭൂകമ്പം, വിശ്വാസികള്‍ പുറത്തേക്കോടി, നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ന്നു വീണു

ആരാധനാ സമയത്ത് ഭൂകമ്പം, വിശ്വാസികള്‍ പുറത്തേക്കോടി, നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ന്നു വീണു കാഠ്മാണ്ഡു: നേപ്പാളില്‍ ശനിയാഴ്ച നടന്ന ഭൂകമ്പത്തില്‍ ദൈവത്തിന്റെ കൃപയാല്‍ പാസ്റ്റര്‍ക്കും തങ്ങള്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞ കഥയാണ് കാഠ്മാണ്ഡുവിലെ സഭാവിശ്വാസികള്‍ക്കു പറയുവാനുള്ളത്.   ഉച്ചയ്ക്കു മുമ്പായി കാഠ്മാണ്ഡുവിലെ ക്രിസ്ത്യന്‍ എയ്ഡ് മിഷന്റെ സഭാ ഹാളില്‍ സഭാ ആരാധന നടക്കുകയായിരുന്നു മിഷന്റെ മുഖ്യ പാസ്റ്റര്‍ ഗോപാല്‍ ജി ഉള്‍പ്പെടെ രണ്ടു പാസ്റ്റര്‍മാരും 70 ഓളം വിശ്വാസികളും ഹാളിലുണ്ടായിരുന്നു. കുലുക്കം തുടങ്ങിയപ്പോള്‍ത്തന്നെ എല്ലാവരും പുറത്തേക്കോടി. ചിലര്‍ക്ക് ചെറിയ പരുക്കുകള്‍ […]

Continue Reading

ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരം

ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരം വാഷിംഗ്ടണ്‍ ‍: ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരമാവുമെന്ന് ശാസ്ത്രജ്ഞര്‍ ‍. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍ ഈച്ചകളില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.   ഓര്‍മ്മകളുടെ രൂപവല്‍ക്കരണം തടയുന്ന ഗുരുതരമായ നാഡീവ്യൂഹത്തകരാറുകളെ അതിജീവിക്കാന്‍ കൂടുതല്‍ ഉറക്കം സഹായകരമാകുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂറോ ബയോളജി അസോസിയേറ്റ് പ്രൊഫസര്‍ പോള്‍ ഷാ അഭിപ്രായപ്പെട്ടു.   ഈച്ചകളെ മൂന്നു കൂട്ടമായി തിരിച്ചശേഷം അവയുടെ ഓര്‍മ്മകളുടെ ജീനുകളെ […]

Continue Reading

ഇന്ത്യയില്‍ 50 കോടി ആളുകള്‍ക്ക് ക്ഷയരോഗ അണുബാധയെന്ന് കണക്ക്

ഇന്ത്യയില്‍ 50 കോടി ആളുകള്‍ക്ക് ക്ഷയരോഗ അണുബാധയെന്ന് കണക്ക് ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തിന്, ഏതാണ്ട് 50 കോടി ആളുകള്‍ക്ക് ക്ഷയരോദ അണുബാധയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല.   ഓരോ വര്‍ഷവും രാജ്യത്ത് 21 ലക്ഷം പേര്‍ക്ക് പുതുതായി രോഗമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ലോക് സഭയില്‍ ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ കണക്ക്. ദേശീയ ക്ഷയനിവാരണ പദ്ധതി പ്രകാരം എല്ലാവര്‍ക്കും രോഗ നിര്‍ണ്ണയവും […]

Continue Reading

ആഗോള സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ വളരെ പിന്നില്‍

ആഗോള സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ വളരെ പിന്നില്‍ ന്യൂഡല്‍ഹി: ആഗോള സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പാക്കിസ്ഥാനും, ബംഗ്ളാദേശിനും പിന്നില്‍ ‍. 158 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യ 117-ാം സ്ഥാനത്താണ്.   സ്വിറ്റ്സര്‍ലണ്ടാണ് ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഐസ്ലാന്റ്, ഡെന്‍മാര്‍ക്ക്, നോര്‍വെ, കാനഡ എന്നീ രാജ്യങ്ങളാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്. ഓരോ രാജ്യത്തെയും ആഗോള വരുമാനം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം എന്നിവ അടിസ്ഥാനപ്പെടുത്തി സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് […]

Continue Reading

കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം

കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം ദുമ്രി: ജാര്‍ഖണ്ഡില്‍ നാലു കാലുകളും നാലു കൈകളുമായി പിറന്ന കുഞ്ഞിനെ കണ്ട് ആത്മനിര്‍വൃതി നേടുവാനുള്ള ഭക്തരുടെ തിരക്ക്.   ജാര്‍ഖണ്ഡിലെ ദുമ്രി സ്രി എന്ന ഉള്‍ഗ്രാമത്തിലാണ് ആണ്‍ കുട്ടി പിറന്നത്. കുഞ്ഞിന്റെ അവസ്ഥ അറിഞ്ഞെത്തിയ ഗ്രാമ വസികള്‍ ഗണപതിയുടെ പുനരവതാരമായി കണക്കാക്കി പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹം വാങ്ങുവാനുമായി എത്തിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണ വികാസം പ്രാപിക്കാത്ത ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുട്ടികളാവാം ഈ സ്ഥിതിക്ക് കാരണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.   മാസങ്ങള്‍ക്കു […]

Continue Reading

ജയിലില്‍ കഴിയുന്ന സുഡാന്‍ പാസ്റ്റര്‍ക്ക് വധ ഭീഷണി

ജയിലില്‍ കഴിയുന്ന സുഡാന്‍ പാസ്റ്റര്‍ക്ക് വധ ഭീഷണി ജുബ: സുഡാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിനു ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ക്ക് തീവ്രവാദികളുടെ വധഭീഷണി. തെക്കന്‍ സുഡാനിലെ വെസ്റ്റ് ഡാര്‍ഫര്‍ സ്വദേശിയായ പാസ്റ്റര്‍ ആദം ഹരോണ്‍ (37) നാണ് തീവ്രവാദികളുടെ വധഭീഷണി.   പാസ്റ്റര്‍ ആദം 2005-ല്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ്. പിന്നീട് ഇസ്ളാമിക തീവ്രവാദി സ്വാധീന മേഖലയില്‍ ഒരു രഹസ്യ സഭ സ്ഥാപിച്ച് കര്‍ത്താവിന്റെ വേല ചെയ്തുവരികയായിരുന്നു. 6 മാസം മുമ്പ് സുവിശേഷ […]

Continue Reading

ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം

ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം ഡല്‍ഹി: ക്രിക്കറ്റുകളി കാണാനായി ടെലിവിഷനു മുന്നില്‍ പ്രായവ്യത്യാസം കൂടാതെ രാവെന്നോ പകലെന്നോ ഇല്ലാതെ കണ്ണു മിഴിച്ചിരുന്ന കാലം അസ്തമിക്കുന്നുവോ?.   ക്രിക്കറ്റ് ഒരു മതം തന്നെയെന്നു ചിലര്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞ അനുഭവങ്ങള്‍ ‍, ഇത് വെറുമൊരു കളിയല്ല ഒരു വികാരമാണെന്നു ക്രിക്കറ്റു പ്രേമികള്‍ ഉറപ്പിച്ചു പറയുമ്പോഴും, ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റു പ്രേമികളുള്ള ഇന്ത്യയില്‍ത്തന്നെ ഈ കളിയുടെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം തെളിയിക്കുന്നു.   ഇന്ത്യയുടെ […]

Continue Reading