അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിയില്‍
ലോസ് ആഞ്ചലസ്: അമേരിക്ക എന്ന രാജ്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഈ വാര്‍ത്തയുടെ തലക്കെട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് നമ്മളൊക്കെ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയിലുമുണ്ട് ദരിദ്രര്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അതിശയം തോന്നും.
അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിക്കാരാണെന്ന് മോഡലും നടിയും ഗായികയുമായ സ്കാര്‍ലെറ്റ് ജൊഹാന്‍സാണ് വെളിപ്പെടുത്തുന്നത്. പട്ടിണിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അനുഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍ . അടുത്ത ഭക്ഷണം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതെയാണ് രാജ്യത്തിന്റെ ഭാവി പൌരന്മാര്‍ വളരുന്നത്. ഈ സ്ഥിതിക്കെതിരായി സമൂഹം ഒറ്റക്കെട്ടായിത്തീരണം.
കുട്ടിക്കാലത്ത് താനും പൊതുസമൂഹത്തില്‍നിന്നും ലഭിച്ച സഹായംകൊണ്ടാണ് വിശപ്പ് അടക്കിയതെന്നും അവര്‍ ഓര്‍പ്പിച്ചു. യു.എസ്.-ല്‍ അഞ്ചില്‍ ഒരു കുഞ്ഞ് പട്ടിണിയോട് പോരടിച്ചാണ് വളരുന്നത്, ജോഹാന്‍സണ്‍ പറഞ്ഞു.

