യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍
അമ്മാന്‍: യോര്‍ദ്ദാനില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ക്രൈസ്തവ വാസസ്ഥലം പുരാവസതു ഗവേഷകര്‍ കണ്ടെത്തി.
ഇത് മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സാന്നിദ്ധ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. യോര്‍ദ്ദാനിലെ മുത സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷക അസോസിയേറ്റ് പ്രൊഫസറായ മുസല്ലം ആര്‍ അല്‍ റവാ ഹനൈയുടെ നേതൃത്വത്തില്‍ നടന്ന ഉല്‍ഖനനത്തിലാണ് ഈ കണ്ടെത്തല്‍.
യോര്‍ദ്ദാനിലെ ഒരു ഗ്രാമമായ എല്‍-ഇറാഖിനടുത്തുള്ള ഐന്‍ അല്‍ ക്ളാ എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് ഇത് കണ്ടെത്തിയത്.
നൂറ്റാണ്ടുകളായി ഈ വാസസ്ഥലം അവ്യക്തമായ കിടന്നിരുന്നെങ്കിലും തെക്കു കിഴക്കന്‍ ചാവുകടല്‍ മേഖലയിലേക്ക് നയിക്കുന്ന പുരാതന വ്യാപാര പാതകളിലൂടെ അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം പുരാവസ്തു ഗവേഷകര്‍ രേഖപ്പെടുത്തി.
ഖനനത്തിനിടെ ഫോസിലുകള്‍ക്കൊപ്പം മണ്‍പാത്രങ്ങളുടെ കഷണങ്ങള്‍, ശിലാ ഉപകരണങ്ങള്‍, ഗ്ളാസ് അവശിഷ്ടങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുരാവസ്തുക്കളും ഗവേഷകര്‍ പുറത്തെടുക്കുകയുണ്ടായി.
ഇവിടെനിന്നും ഗണ്യമായ വാസ്തുവിദ്യാ അവശിഷ്ടങ്ങളും ലഭിച്ചു. പ്രത്യേകിച്ച് ഒരു ബൈസെന്റൈന്‍ പള്ളിയുടെ അവശിഷ്ടങ്ങല്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ക്രിസ്ത്യന്‍ ചര്‍ച്ചിലെ ഒലിവ് ഓയില്‍ പ്രസ്സാണ്.
ബസലില്‍ ശൈലി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പള്ളിയില്‍ ക്രിസ്ത്യന്‍ സ്ഥലങ്ങളുടെ സവിശേഷതയായ മൊസൈക് തറകളുടെ ശകലങ്ങള്‍ കാണാം.
ഒരു പ്രധാന പ്രവേശന കവാടവും അലങ്കാര ഘടകങ്ങളുടെ അവശിഷ്ടങ്ങളും ഉള്‍പ്പെടെ ബൈസെന്റൈന്‍ സൌന്ദര്യ ശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതിന്റെ രൂപകല്‍പ്പന.
റവാനെ അഭിപ്രായപ്പെട്ടു. കൂടാതെ വിവിധ ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചിത്രകലകളും പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

