സ്വവര്‍ഗ്ഗ വിവാഹ അനുമതി: സുപ്രീം കോടതി വിധിയില്‍ 94% സുവിശേഷ വിഹിത സഭക്കാരും എതിര്

സ്വവര്‍ഗ്ഗ വിവാഹ അനുമതി: സുപ്രീം കോടതി വിധിയില്‍ 94% സുവിശേഷ വിഹിത സഭക്കാരും എതിര് വാഷിംങ്ടണ്‍ : അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമം മൂലം അംഗീകരിച്ചുകൊണ്ടുള്ള കഴിഞ്ഞ മാസത്തെ സുപ്രീം കോടതി വിധിയില്‍ യു.എസിലെ 94 ശതമാനം സുവിശേഷ വിഹിത സഭക്കാരും വിയോജിപ്പു പ്രകടിപ്പിച്ചു.   ബര്‍ണ ഗ്രൂപ്പ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 10 സുവിശേഷ വിഹിത സഭക്കാരില്‍ 9 പേരും സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായി വോട്ടു ചെയ്തു. 18 വയസ്സിനു മുകളിലുള്ള പ്രായ പൂര്‍ത്തിയായ 1,012 […]

Continue Reading

പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ അവകാശ സംരക്ഷണ സമ്മേളനം നടത്തി

പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ അവകാശ സംരക്ഷണ സമ്മേളനം നടത്തി തിരുവനന്തപുരം: പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ (പി.സി.ഐ.) ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ അവകാശ സംരക്ഷണ സമ്മേളനം നടത്തി.   ശുശ്രൂഷകന്മാരും സഹോദരീ സഹോദരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ആരാധനാലയങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, സുവിശേഷകന്മാര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്ക് അറുതി വരുത്തുക, ആരാധനാ സ്വാതന്ത്യ്രം സംരക്ഷിക്കുക, വിശ്വാസം പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്യ്രം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യേഗം നടത്തിയത്.   പി.സി.ഐ. സെക്രട്ടറി ഗ്ളാഡ്സണ്‍ ജേക്കബിന്റെ […]

Continue Reading

പലസ്തീന്‍ പ്രമേയം: ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല

പലസ്തീന്‍ പ്രമേയം: ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല ജനീവ: ഗാസയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിനിടയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സംഘടന കൊണ്ടുവന്ന് പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടു നിന്നു.   ഇതാദ്യമാണ് പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നത്. പ്രമേയത്തിന് അനുകൂലമായി 41 രാജ്യങ്ങള്‍ വോട്ടു ചെയ്തു. യു.എസ്. എതിര്‍ത്ത് വോട്ടു ചെയ്തു. ഇന്ത്യ, എത്യോപ്യ, കെനിയ, മാസിഡോണിയ, പാരഗ്വായ് എന്നീ 5 രാജ്യങ്ങളാണ് വിട്ടു നിന്നത്. ഗാസയിലെ സംഘര്‍ഷത്തിനിടെ […]

Continue Reading

തുര്‍ക്കിയില്‍ 12 പേര്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു മടങ്ങി വന്നു

തുര്‍ക്കിയില്‍ 12 പേര്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു മടങ്ങി വന്നു ഇന്‍സ്റ്റബുള്‍ ‍: നൂറുവര്‍ഷം മുമ്പ് തുര്‍ക്കിയില്‍ ഇസ്ളാമിക പട്ടാളം അര്‍മേനിയന്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിന്റെ ശതാബ്ദി ഓര്‍മ്മ പങ്കുവെയ്ക്കുന്ന ഈ സമയത്ത് 12 പേര്‍ ഇസ്ളാം മതത്തില്‍നിന്നും തിരികെ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വന്നു.   ഇന്‍സ്റ്റബൂളില്‍ സുവിശേഷം കേട്ട് വിശ്വസിച്ച 12 പേരാണ് പരസ്യമായി സ്നാനമേറ്റ് കര്‍ത്താവിങ്കലേക്ക് തിരിഞ്ഞത്. തുര്‍ക്കി പട്ടാളത്തിന്റെ കിരാത വാഴ്ചയില്‍ ലക്ഷക്കണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.   പലരേയും നിര്‍ബന്ധിച്ച് മുസ്ളീമാക്കി. സ്ത്രീകളെ ഭീഷണിപ്പെടുത്തി […]

Continue Reading

നാസി കൂട്ടക്കുരുതിയില്‍നിന്നും 699 യെഹൂദക്കുട്ടികളെ രക്ഷിച്ച നിക്കോളാസ് വിന്റണ്‍ അന്തരിച്ചു

നാസി കൂട്ടക്കുരുതിയില്‍നിന്നും 699 യെഹൂദക്കുട്ടികളെ രക്ഷിച്ച നിക്കോളാസ് വിന്റണ്‍ അന്തരിച്ചു ലണ്ടന്‍ ‍: രണ്ടാംലോകമഹായുദ്ധകാലത്ത് 699 യെഹൂദ കുട്ടികളെ നാസികളുടെ കൂട്ടക്കുരുതിയില്‍നിന്നും രക്ഷിച്ച സര്‍ നിക്കോളാസ് വിന്റണ്‍ എന്ന മനുഷ്യസ്നേഹി ലണ്ടനില്‍ അന്തരിച്ചു. 106 വയസ്സായിരുന്നു അദ്ദേഹത്തിന്.   താന്‍ ഇങ്ങനെ ഒരു സാഹസം ചെയ്ത കാര്യം അദ്ദേഹം 50 വര്‍ഷത്തോളം മറച്ചു വെയ്ക്കുകയുണ്ടായി. 1988-ല്‍ ഭാര്യയാണ് നിലവറയില്‍നിന്ന് 1938-40 കളിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ കുറിപ്പുകള്‍ അടങ്ങിയ ബുക്ക് കണ്ടെടുത്തതും വിവരം പുറം ലോകത്തെ അറിയിച്ചതും. ചെക്കോസ്ളോവാക്യയില്‍ […]

Continue Reading

വാഷിംഗ്ടണ്‍ : ഇനി ഷുഗര്‍ ലെവല്‍ നോക്കാനായി ലാബില്‍ പോകണ്ട, രക്തം നല്‍കുകയും വേണ്ട.

വാഷിംഗ്ടണ്‍ : ഇനി ഷുഗര്‍ ലെവല്‍ നോക്കാനായി ലാബില്‍ പോകണ്ട, രക്തം നല്‍കുകയും വേണ്ട. ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് കോണ്ടാക്ട് ലെന്‍സ് ഇനി മുതല്‍ ഷുഗര്‍ ലെവല്‍ പറഞ്ഞു തരും. സാധാരണ കാണുന്ന ലെന്‍സുപോലെയല്ല ഗൂഗിളിന്റെ സ്മാര്‍ട്ട് ലെന്‍സ്.   ഇത് ധരിക്കുന്നവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വരെ ലെന്‍സില്‍ അളക്കുവാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ട്. ലെന്‍സ് ധരിക്കുന്നവരിലെ കണ്ണുനീര്‍ ടെസ്റ്റു ചെയ്ത് ഗ്ലൂക്കോസ് ലെവല്‍ ലെന്‍സ് പറഞ്ഞു തരും.   ഇതിലൂടെ ലെന്‍സ് ധരിക്കുന്നയാളുടെ ശരീരത്തില്‍ എത്ര […]

Continue Reading

ബ്രദര്‍ മോൻസി മാങ്കുളങ്ങര നിത്യതയിൽ

ബ്രദര്‍ മോൻസി മാങ്കുളങ്ങര നിത്യതയിൽ തിരുവല്ല: കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അത്യാസന്ന നിലയിൽ എറണാകുളം അമൃതാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന ബ്രദർ മോൻസി മാങ്കുളങ്ങര നിത്യതയിൽ പ്രവേശിച്ചു. പുലര്‍ച്ചെ (17/07/2015) 5.30ന് ആയിരുന്നു അന്ത്യം സംഭവിച്ചത്.   തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റെഡിയം സഭാംഗവും, പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇൻഡ്യയുടെ നാഷണൽ ട്രഷറാറും ചർച്ച ഓഫ് ഗോഡ് ബിലിവേഴ്സ് കൗൺസിൽ മുന്‍ ട്രെഷാറും ആയിരുന്നു ബ്രദർ മോൻസി.

Continue Reading

ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന്

ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന് ലണ്ടന്‍ ‍: ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി 35,000 പൌണ്ടിന് (ഏകദേശം 34,55,000 രൂപ) ലേലത്തിന്.   1537-ല്‍ വില്യം ടിന്‍ഡല്‍ പുതിയ നിയമം അച്ചടിക്കുകയായിരുന്നു. ടിന്‍ഡലിന്റെ ബൈബിള്‍ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ അച്ചടിച്ചത് 1526-ലും. 1960-കളില്‍ കേംബ്രിജിലെ ഒരു പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നും തുച്ഛമായ തുകയ്ക്കാണ് ലേലത്തിനു വച്ചയാള്‍ ഈ അപൂര്‍വ്വ ബൈബിള്‍ വാങ്ങിയത്. ലണ്ടനില്‍ അടുത്ത ദിവസം ലേലം നടക്കും.

Continue Reading

ജാഗ്രത! പ്രാര്‍ത്ഥിക്കുക! ഭീമന്‍ പാറക്കൂട്ടം ഈ മാസം 25ന് ഭൂമിയോട് അടുക്കുന്നു

ജാഗ്രത! പ്രാര്‍ത്ഥിക്കുക! ഭീമന്‍ പാറക്കൂട്ടം ഈ മാസം 25ന് ഭൂമിയോട് അടുക്കുന്നു വാഷിംങ്ടണ്‍ ‍: ഭൂമിയില്‍ നൂറുകണക്കിനു അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്നതിനു തുല്യമായ ആഘാതം ഉണ്ടാക്കുവാന്‍ ശേഷിയുള്ള ഭീമന്‍ പാറക്കൂട്ടം ഭൂമിയോട് അടുക്കുന്നതായി നാസയുടെ മുന്നറിയിപ്പ്.   രണ്ടര കിലോമീറ്റര്‍ ചുറ്റളവുള്ള മണിക്കൂറില്‍ 72,000 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുകൊണ്ടിരിക്കുന്ന ഈ പാറക്കൂട്ടം ഈ മാസം 25നു ഭൂമിക്കു സമീപമെത്തുമെന്നാണു നിഗമം. സമുദ്രത്തില്‍ പതിച്ചാല്‍ സുനാമിക്കും സാദ്ധ്യതയുണ്ട്. 1999 ജെഡി 6 എന്നു പേരിട്ടിട്ടുള്ള പാറക്കൂട്ടം ഭൂമിയില്‍ പതിക്കാനിടയുള്ള […]

Continue Reading

നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു

നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു വാഷിംങ്ടണ്‍ ‍: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ മാതൃക യു.എസില്‍ ഒരുങ്ങുന്നു. കെന്റക്കിയിലെ വില്യം ടൌണില്‍ 510 അടി ഉയരമുള്ള പെട്ടകത്തിന്റെ നിര്‍മ്മാണം തകൃതിയായി നടക്കുന്നു.   സന്ദര്‍ശകര്‍ക്കായി അടുത്ത വര്‍ഷം തുറന്നുകൊടുക്കുവാന്‍ ഉദ്ദേശിച്ചാണ് പണി പുരോഗമിക്കുന്നത്. പെട്ടക നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വില്യംസ് ടൌണ്‍ യു.എസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡിസ്നിലാന്‍ഡിനെ മറികടക്കുമെന്നാണ് പ്രചരണം. നോഹയുടെ കാലത്ത് ദൈവം ജല പ്രളയത്താല്‍ ഭൂമിയെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തു.   ഇതിനുവേണ്ടി നോഹ ലോകത്തോടു […]

Continue Reading