120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത്

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത് കോട്ടയം: ഇന്ത്യയുടെ ആത്മീക ഉണര്‍വ്വിനായി കോട്ടയത്ത് 120 മണിക്കൂര്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്നു വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലാണു ‘തുറന്ന സ്വര്‍ഗ്ഗം’ പ്രാര്‍ത്ഥന. ഒരേസമയം 1000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഇവിടെ ക്രമപ്പെടുത്തുന്നത്. ഇന്ത്യയില്‍ വിവിധ സഭാവിഭാഗങ്ങളിലെ അദ്ധ്യക്ഷന്മാരും വിശ്വാസികളും പങ്കെടുക്കും. രാത്രിയും പകലും ഒരുപോലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ദൈവജനത്തിനു സൗകര്യപ്രദമായ സമയത്തു പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കും. ആഗ്രഹിക്കുന്നവര്‍ സമയം മുന്‍കൂട്ടി അറിയിക്കുന്നതു നന്നായിരിക്കും. ദൂരെനിന്നു വരുന്നവര്‍ക്കു താസമ, […]

Continue Reading

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍ മല്ലപ്പള്ളി: റിവൈവല്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ് ദൈവസഭ രജത ജൂബിലി കണ്‍വന്‍ഷന്‍ നവംബര്‍ 24-27 വരെ തുരുത്തിക്കാട് തുണ്ടിയംകുളം ജങ്ഷനു സമീപം ചിറയില്‍ ഗ്രൗണ്ടില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കുരുവിള ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ് കുമളി, റെജി ചെങ്കുളം, എബി ഐരൂര്‍ ‍, ഐ.സി. മാത്യു, സോജന്‍ സി. ജേക്കബ്, ബ്രദര്‍ സാം കൊന്നമൂട്ടില്‍ ‍, സിസിലി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിക്കും. […]

Continue Reading

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ തിരുവനന്തപുരം: പെന്തക്കോസ്തു മാറാനാഥാ ഗോസ്പല്‍ ചര്‍ച്ചിന്റെ 12-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ ഹെഡ്ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗിലെ കര്‍മ്മേല്‍ പ്രെയര്‍ ഹോളില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കെ.കെ. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ സാമുവേല്‍ മാത്യു, ജി.ജെ. അലക്സാണ്ടര്‍ ‍, എം.എ. വര്‍ഗീസ്, കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. പകല്‍ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ കോശി ഫിലിപ്പ്, കോശി മാത്യു, ജോസ് ഫിലിപ്പ്, സാമുവേല്‍ സൈമണ്‍ എന്നിവരും, കാത്തിരിപ്പു […]

Continue Reading

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ കുമ്പനാട്: ഇന്ത്യയിലെ പ്രമുഖ പെന്തെക്കോസ്ത് സമ്മേളനവും ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനുമായ കുമ്പനാട് കണ്‍വന്‍ഷന് ഒരുക്കങ്ങളാരംഭിച്ചു. 2017 ജനുവരി 15 മുതല്‍ 22 വരെ സഭാ ആസ്ഥാനത്ത് നടക്കുന്നത് 93ാമത് കണ്‍വന്‍ഷനാണിത്. ജനപങ്കാളിത്തം കൊണ്ടും പഴക്കം കൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണ് കുമ്പനാട് കണ്‍വന്‍ഷന്‍ ‍. ജനുവരി 15നു നടക്കുന്ന പ്രഥമ സമ്മേളനത്തില്‍ സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. […]

Continue Reading

നൈജീരിയ: 3 വര്‍ഷത്തിനിടയില്‍ 800 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, 800 പേര്‍ക്ക് പരിക്ക്, 100 ചര്‍ച്ചുകള്‍ നശിപ്പിച്ചു

നൈജീരിയ: 3 വര്‍ഷത്തിനിടയില്‍ 800 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, 800 പേര്‍ക്ക് പരിക്ക്, 100 ചര്‍ച്ചുകള്‍ നശിപ്പിച്ചു നസറാവ: നൈജീരിയായില്‍ മുസ്ലീം ഫഉലാനി വിഭാഗത്തില്‍പ്പെട്ടവര്‍ 3 വര്‍ഷത്തിനിടയില്‍ ഒരു സംസ്ഥാനത്ത് മാത്രം കൊലപ്പെടുത്തിയ ക്രൈസ്തവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. നൈജീരിയായുടെ വടക്കന്‍ സംസ്ഥാനങ്ങളായ കടുന, ബെന്യു എന്നിവിടങ്ങളില് മാത്രം കേന്ദ്രീകരിച്ചായിരുന്നു മുന്‍ കാലങ്ങളില്‍ മത വിദ്വേഷികള്‍ ക്രൈസ്തവരെ ഉന്മൂല നാശം വരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ നൈജീരിയായുടെ മദ്ധ്യ സംസ്ഥാനമായ നസറാവയില്‍ കൂടി അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടുവരുന്നത്. 3 വര്‍ഷത്തിനിടയില്‍ […]

Continue Reading

ഇറാക്കിലെ ക്രൈസ്തവ പട്ടണം ഭീകരരില്‍നിന്നു തിരിച്ചു പിടിച്ചു

ഇറാക്കിലെ ക്രൈസ്തവ പട്ടണം ഭീകരരില്‍നിന്നു തിരിച്ചു പിടിച്ചു മൊസൂള്‍: വടക്കന്‍ ഇറാക്കിലെ പ്രമുഖ ക്രൈസ്തവ പട്ടണം ഭീകരരുടെ അധീനതയില്‍നിന്നും ഇറാക്കി സൈന്യം തിരിച്ചു പിടിച്ചു. വടക്കന്‍ മൊസൂളിലെ ബാര്‍ത്തെല്ല പട്ടണണാണ് 2 വര്‍ഷത്തെ ഐ.എസ്. നിയന്ത്രണത്തില്‍നിന്നും തിരിച്ചു പടിച്ചത്. കഴിഞ്ഞ ആഴ്ച ഇറാക്കി സേന നടത്തിയ ശക്തമായ പോരാട്ടത്തിലാണ് ബാര്‍ത്തെല്ല ഭീകരരില്‍നിന്നും മോചിപ്പിക്കാനായത്. ഐ.എസ്. പിടിച്ചെടുത്ത ഈ പട്ടണത്തില്‍നിന്നും ഭൂരിപക്ഷം ക്രൈസ്തവരും സകലവും ഉപേക്ഷിച്ച് നാടു വിട്ടിരുന്നു. ഭീകരര്‍ ഇവിടത്തെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കുകരയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. […]

Continue Reading

യേശുവിനെ സംസ്ക്കരിക്കുവാന്‍ കിടത്തിയെന്നു കരുതുന്ന കല്‍പ്പലക പുറത്തെടുത്തു

യേശുവിനെ സംസ്ക്കരിക്കുവാന്‍ കിടത്തിയെന്നു കരുതുന്ന കല്‍പ്പലക പുറത്തെടുത്തു യെരുശലേം: യേശുക്രിസ്തുവിനെ കുരിശു മരണത്തിനുശേഷം കിടത്തിയെന്നു കരുതുന്ന കല്‍പ്പലക നൂറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി പുറത്തെടുത്തു. യേശുവിന്റെ ജഡം സംസ്ക്കരിച്ച സ്ഥലത്ത് പണിതുയര്‍ത്തിയ ഹോളി സെപ്പല്‍ക്കര്‍ പള്ളിയിലാണ് കല്‍പ്പലക സൂക്ഷിച്ചിരുന്നത്. എഡി 1555-ല്‍ ഇത് മാര്‍ബിള്‍ പെട്ടിയിലേക്കു മാറ്റുകയായിരുന്നു. ക്രൂശു മരണത്തിനുശേഷം ഗുഹയിലായിരുന്നു യേശുവിന്റെ ശരീരം അടക്കിയത്. പിന്നീട് ഇവിടം “ചെറിയ ഭവനം” എന്നര്‍ത്ഥമുള്ള “എഡികുള” എന്നറിയപ്പെട്ടു. ക്രൈസ്തവര്‍ പീന്നീട് ഈ സ്ഥാനത്ത് പള്ളി പണിയുകയും അലങ്കാരങ്ങള്‍ ചേര്‍ക്കുകയുമായിരുന്നു. ഈ […]

Continue Reading

യേശുവിന്‍റെ കല്ലറ തുറന്നു

ജറുസലേം: യേശുക്രിസ്തുവിന്‍റേതെന്ന് കരുതപ്പെടുന്ന കല്ലറ നൂറ്റാണ്ടുകള്‍ക്കുശേഷം ഗവേഷണങ്ങള്‍ക്കായി തുറന്നു. പുരാതന ജറുസലേമിലെ പുനരുത്ഥാനപള്ളിയിലാണ് കല്ലറ സ്ഥിതിചെയ്യുന്നത്. ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നത്. കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം. എ.ഡി. 326-ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തുന്നത്. തീപ്പിടിത്തത്തില്‍ നശിച്ച കല്ലറ 1808-1810 കാലഘട്ടത്തില്‍ പുനരുദ്ധരിച്ചു. 1555 എ.ഡി. മുതല്‍ കല്ലറയെ പൊതിഞ്ഞ് മാര്‍ബിള്‍ ആവരണം ഉള്ളതായി കണക്കാക്കപ്പെടുന്നു. […]

Continue Reading

കെനിയയില്‍ 12 ക്രൈസ്തവരെ വെടിവെച്ചുകൊന്നു

കെനിയയില്‍ 12 ക്രൈസ്തവരെ വെടിവെച്ചുകൊന്നു മണ്ടേര: കെനിയയില്‍ 12 ക്രൈസ്തവരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. വടക്കു കിഴക്കന്‍ കനിയയില്‍ സോമാലിയ അതിര്‍ത്തി നഗരമായ മണ്ടേരയിലെ ബിഷാരോ ഹോട്ടലിലെ ഗസ്റ്റ് ഹൗസില്‍ അതിക്രമിച്ചു കയറിയ സോമാലിയയിലെ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ അല്‍ ഷബാബിന്റെ പ്രവര്‍ത്തകരാണ് ക്രൈസ്തവരെ വെടിവെച്ചുകൊന്നത്. ബിഷാരോ ഹോട്ടലിലെ ഗസ്റ്റ് ഹൗസില്‍ യൂണിവേഴിസിറ്റി സ്കൂള്‍ കരിക്കുലത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കായി കൂടിവന്നവരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.ഗസ്റ്റ് ഹൗസിന്റെ പ്രധാന ഗേറ്റും മുറികളുടെ വാതിലുകളും സ്ഫോടനത്തില്‍ തകര്‍ത്തശേഷം മുറികള്‍ക്കുള്ളിലേക്കു ഇരച്ചു കയറിയ അക്രമികള്‍ […]

Continue Reading

അടുത്ത ഗാസ യുദ്ധം അവസാനത്തെ യുദ്ധമെന്ന് യിസ്രായേല്‍ പ്രതിരോധ മന്ത്രി

അടുത്ത ഗാസ യുദ്ധം അവസാനത്തെ യുദ്ധമെന്ന് യിസ്രായേല്‍ പ്രതിരോധ മന്ത്രി യെരുശലേം: ഇനി ഒരിക്കല്‍ കൂടി ഗാസയ്ക്ക് എതിരെ യുദ്ധം നടത്തേണ്ടി വന്നാല്‍ അത് അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗാസയെ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നും യിസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദേള്‍ ലീബര്‍മാന്‍ പറഞ്ഞു. യിസ്രായേല്‍ ‍, പലസ്തീന്‍ എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിച്ചു പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടില്‍ത്തന്നെ യാതൊരു മാറ്റവുമില്ലെന്നും പലസ്തീന്‍ പത്രമായ അല്‍ ഖുഡ്സിന് അനുവദിച്ച അഭിമുഖത്തില്‍ ലീബര്‍മാന്‍ വ്യക്തമാക്കി. പലസ്തീന്‍ പ്രവിശ്യയിലെ ഗാസയിലെ ഹമാസ് തീവ്രവാദികള്‍ക്ക് […]

Continue Reading