പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം

പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം ലണ്ടന്‍ ‍: പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ജീനുകളെ വഹിക്കുന്നവരാണെന്ന് ഗവേഷകര്‍ ‍.   ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെയും, എം.ആര്‍ ‍.സി ക്ലിനിക്കല്‍ സയന്‍സ് സെന്ററിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍. ലോക ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ ഹൃദ്രോഗ ഭീഷണിയിലാണ്.   മദ്യപാനം മൂലമോ, ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന അസാധാരണ പിരമുറുക്കള്‍ മൂലമോ ആളുകള്‍ പൂര്‍ണ്ണ […]

Continue Reading

ബൈബിള്‍ വചനം പരിചയായി: ഐ.എസ്. ആക്രമണത്തില്‍നിന്നും ദൈവം യിസ്രായേലിനെ രക്ഷിച്ചു

ബൈബിള്‍ വചനം പരിചയായി: ഐ.എസ്. ആക്രമണത്തില്‍നിന്നും ദൈവം യിസ്രായേലിനെ രക്ഷിച്ചു ഗോലാന്‍കുന്ന്: യിസ്രായേല്‍ മക്കളെ യഹോവയായ ദൈവം മിസ്രയിമില്‍നിന്നു മോചിപ്പിച്ച് മരുഭൂമിയിലൂടെ നടത്തിയപ്പോള്‍ മരുഭൂമിയിലെ ചൂടിനെയും ഇരുട്ടിനെയും മഞ്ഞിനെയുമൊക്കെ പ്രതിരോധിക്കുവാന്‍ ദൈവത്തിന്റെ മേഘം യഹൂദന്മാര്‍ക്കു മീതെ നില്‍ക്കുകയും, പകല്‍ മേഘസ്തംഭത്തിലും, രാത്രി അഗ്നിസ്തംഭത്തിലും ദൈവത്തിന്റെ ദിവ്യ സാന്നിദ്ധ്യം യിസ്രായേല്‍ മക്കള്‍ക്ക് മുമ്പായി നടന്ന ചരിത്രം ബൈബിളില്‍ നാം വായിക്കുന്നു.   (പുറ. 14:21,22, സംഖ്യ. 14:13). എന്നാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതേ ദൈവം തന്റെ സ്വന്തം മക്കളെ […]

Continue Reading

ഹൃദയാഘാതം: പ്രാധമിക ലക്ഷണവും രോഗിക്ക് നല്‍കേണ്ട ഫസ്റ്റ് എയ്ഡും

ഹൃദയാഘാതം: പ്രാധമിക ലക്ഷണവും രോഗിക്ക് നല്‍കേണ്ട ഫസ്റ്റ് എയ്ഡും ഹൃദയാഘാതം ഇന്നു സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു. ഹൃദയ പേശികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്നതാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റാനും, ഹൃദയാഘാതം വരാനുമുള്ള കാരണം.   ഒരാള്‍ പെട്ടന്നു കുഴഞ്ഞു വീഴുകയോ, അബോധാവസ്ഥയിലാവുകയോ ചെയ്താല്‍ അയാള്‍ക്കു ഹൃദയാഘാതം ഉണ്ടായതായി സംശയിക്കാം. ഇത്തരം വ്യക്തികളുടെ ലക്ഷണം മനസ്സിലാക്കി പെട്ടന്നുതന്നെ ചില പൊടിക്കൈകള്‍ ചെയ്താല്‍ മരണത്തില്‍നിന്നുതന്നെ ആ വ്യക്തിയെ നമുക്കു രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ 3-8 മിനിറ്റുവരെ നീണ്ടു […]

Continue Reading

ഭയത്തെ തോല്‍പ്പിക്കാന്‍ കൃത്രിമ ബുദ്ധി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ഭയത്തെ തോല്‍പ്പിക്കാന്‍ കൃത്രിമ ബുദ്ധി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ ടോക്യോ: ഭയം ഇന്നു നല്ലൊരു ശതമാനം ആളുകളെയും അലട്ടുന്ന ഒരു മാനസിക അവസ്ഥയാണ്.   ഇതിനെ നേരിടാന്‍ ശാസ്ത്രജ്ഞന്മാരുടെ പുതിയ കണ്ടുപിടുത്തം. പ്രത്യേക വസ്തുക്കളോടോ, സംഭവങ്ങളോടോ ഉള്ള അസാധാരണ ഭയം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന കണ്ടുപിടുത്തവുമായി രംഗത്തു വന്നിരിക്കുന്നത് ജപ്പാനിലെ ടോക്യോ സര്‍വ്വകലാശാലയില്‍നിന്നുള്ള ഗവേഷകരാണ്.   കൃത്രിമ ബുദ്ധിയും തലച്ചോറിനെ സ്കാന്‍ ചെയ്യുന്ന വിദ്യയും ഉപയോഗിച്ച് ഭയം നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. തലച്ചോര്‍ സ്കാനര്‍ […]

Continue Reading

ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമെന്ന് പഠനം

ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമെന്ന് പഠനം ലണ്ടന്‍ ‍: ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അനുഭവിക്കുന്നവരെന്ന് പഠന റിപ്പോര്‍ട്ട്.   ലോകത്താകെ 1.13 ലക്ഷം കോടി ജനങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുടെ എണ്ണം 40 വര്‍ഷംകൊണ്ട് ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്‍സറ്റ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ലോകത്താകമാനമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന യുവാക്കളില്‍ പകുതിയും ഏഷ്യന്‍ രാജ്യങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു.   226 ദശലക്ഷം യുവാക്കളാണ് ചൈനയില്‍ […]

Continue Reading

നൈജീരിയായില്‍ ക്രൈസ്തവരുടെ 70 വീടുകള്‍ അഗ്നിക്കിരയാക്കി; 6 പേര്‍ക്ക് പരിക്ക്

നൈജീരിയായില്‍ ക്രൈസ്തവരുടെ 70 വീടുകള്‍ അഗ്നിക്കിരയാക്കി; 6 പേര്‍ക്ക് പരിക്ക് ബോര്‍ണോ: നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം ക്രൈസ്തവരുടെ 70 വീടുകള്‍ തീവെച്ചു നശിപ്പിച്ചു.   ആക്രമണത്തില്‍ 6 വിശ്വാസികള്‍ക്ക് പരിക്കേറ്റു. നവംബര്‍ 25-ന് വെള്ളിയാഴ്ച രാത്രിയില്‍ ബോര്‍ണോ സംസ്ഥാനത്ത് ചിബോക്ക് നഗരത്തിനു സമീപം തളുലൈമാകലമ ഗ്രാമത്തിലാണ് ആക്രമണം അരങ്ങേറിയത്.   ആയുധങ്ങളുമായി ഇരച്ചെത്തിയ തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകളും, കടകളും കൊള്ളയടിച്ചശേഷം തീവെയ്ക്കുകയായിരുന്നു. ആക്രമണത്തില്‍നിന്നും താമസക്കാര്‍ ഓടി രക്ഷപെട്ടതിനാല്‍ ആളപായം ഒന്നും സംഭവിച്ചില്ല. എന്നാല്‍ 6 […]

Continue Reading

ഐപിസി സണ്ടേസ്കൂള്‍ ഫെസ്റ്റ്

ഐപിസി സണ്ടേസ്കൂള്‍ ഫെസ്റ്റ് തിരുവല്ല: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ‘സണ്ടേസ്കൂള്‍സ് ഫെസ്റ്റ് 2016’ ഡിസംബര്‍ 29 രാവിലെ 8.30 മുതല്‍ മഞ്ഞാടി ഐപിസി പ്രെയര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കും.   പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ എം. മാത്യു അദ്ധ്യക്ഷത വഹിക്കും. കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കുമായി വിവിധ സെക്ഷനുകള്‍ ഉണ്ടാകും.   ടീച്ചേഴ്സ് ട്രെയിനിംഗ്, പപ്പറ്റ് ഷോ, ഗെയിമുകള്‍ ‍, മാജിക്, കൗണ്‍സിലിംഗ് തുടങ്ങിയവ ഉണ്ടാകും.

Continue Reading

മൂന്നാം യെരുശലേം ദൈവലയ കാലഘട്ടത്തിലേക്കുള്ള ഗിലെയാദ് തൈലം ഒരുക്കുന്നു

മൂന്നാം യെരുശലേം ദൈവലയ കാലഘട്ടത്തിലേക്കുള്ള ഗിലെയാദ് തൈലം ഒരുക്കുന്നു യെരിഹോ: ബൈബിളിലെ പഴയ നിയമ പുസ്തകത്തില്‍ സുപരിചിതമായ ഒഷധ തൈലമായ ഗിലെയാദ് തൈലം യഹൂദര്‍ ഭാവിയില്‍ പണിയപ്പെടുവാനുള്ള മൂന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ വ്യാപരം ചെയ്യാനായി ഉദ്പ്പാദിപ്പിച്ചു തുടങ്ങി.   അപൂര്‍വ്വമായി കണ്ടുവരുന്ന ഒഷധ ചെടിയായ ഗിലയാദിലെ ഔഷധ ച്ചെടിയായ ബാള്‍സമണ്‍ മരം ഒരു യുവ കര്‍ഷകന്‍ 7 വര്‍ഷം മുമ്പ് കണ്ടെത്തി തന്റെ അധീനതയില്‍ ഒരു കൃഷിത്തോട്ടമായി വികസിപ്പിച്ചിരിക്കുകയാണിപ്പോള്‍ ‍.   ഗയി എര്‍ലിക് എന്നാണ് […]

Continue Reading

പെന്തക്കോസ്തു ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍

പെന്തക്കോസ്തു ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ മാവേലിക്കര: പെന്തക്കോസ്തു ദൈവസഭയുടെ 65-ാം ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11-15 വരെ തഴക്കര ഫെലോഷിപ്പ് സെന്ററില്‍ നടക്കും.   പാസ്റ്റര്‍മാരായ ജെയിംസ് കെ. ഈപ്പന്‍ ‍, ലാസര്‍ വി. മാത്യു, അലക്സാണ്ടര്‍ പി. ഡാനിയേല്‍ ‍, പി.സി. മാത്യു, പി.കെ. ജെയിസണ്‍ എന്നിവര്‍ പ്രസംഗിക്കും. പിസിജി ക്വയര്‍ ഗാനങ്ങള്‍ ആലിപിക്കും.   കണ്‍വന്‍ഷന്റെ വിജയകരമായ പ്രവര്‍ത്തനത്തിനായി പാസ്റ്റര്‍ പി.സി. മാത്യു ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍മാരായ പി.കെ. ജെയിസണ്‍ ‍, […]

Continue Reading

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ മുസ്ലീം ഷെയ്ക്കിനെ ആക്രമിച്ചു

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ മുസ്ലീം ഷെയ്ക്കിനെ ആക്രമിച്ചു കഴക്കന്‍ ഉഗാണ്ട: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് കുടുംബമായി ആത്മാവിലും സത്യത്തിലും ആരാധിച്ചു വന്ന മുന്‍ മുസ്ലീം ഷെയ്ക്കിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുകയും ചോളം കൃഷി വിളവ് നശിപ്പിക്കുകയും ചെയ്തു.   ഉഗാണ്ടയിലെ ബൂട്ടലീജ ജില്ലയില്‍ ബുഫുജു ഗ്രാമത്തിലെ താമസക്കാരനായ മാലിക് ഹിജെനിയാ (30) നെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. നവംബര്‍ 23-ന് ഗ്രാമീണരായ ഒരു സംഘം മുസ്ലീങ്ങള്‍ മാലിക്കിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും, ദേഹമാസകലവും പരിക്കേറ്റു. […]

Continue Reading