ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം

ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം

ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം-പി പി ചെറിയാൻ ലൂസിയാന : മനുഷ്യരാശിയിൽ നാശം വിതച്ച് ഭീകരമായി മുന്നേറുന്ന കോവിഡ് 19 മഹാമാരിക്കു ശമനം ഉണ്ടാകുന്നതിന് മൂന്നു ദിവസം ഉപവാസവും പ്രാർത്ഥനയും നടത്തി ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്‌വേർഡഡ്. ജൂലൈ‌ 20 മുതൽ 22 വരെയാണ് ഗവർണർ ലൂസിയാന പൗരന്മാർക്കൊപ്പം ഈ മഹനീയ ദൗത്യത്തിൽ പങ്കുചേർന്നത്. കാത്തലിക് ഡെമോക്രാറ്റിക് ഗവർണർ ജോൺബെൽ ഈ പ്രസ്താവന നടത്തിയപ്പോൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും അതിനെ പിന്താങ്ങുകയായിരുന്നു. […]

Continue Reading
റവ. പി. എം. എബ്രഹാം അന്തരിച്ചു

റവ. പി. എം. എബ്രഹാം അന്തരിച്ചു

റവ. പി. എം. എബ്രഹാം അന്തരിച്ചു ,സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച ,ഡാളസിൽ റിപ്പോർട്ട് പി പി ചെറിയാൻ ഡാളസ്:കല്ലിശ്ശേരി ഉമയാറ്റുകര പുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. എബ്രഹാം (85) ജൂലൈ 24 വെള്ളിയാഴ്ച ഡാളസിൽ അന്തരിച്ചു . സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേർഡ് വൈദീകനും ഡാളസ് ഇടവകാംഗവും ആയിരുന്നു. ഉമയാറ്റുകര പ്രയാർ മാതൃ ഇടവക ആയിരുന്നു. ഭാര്യ: മോളി എബ്രഹാം(ആലപ്പുഴ തലവടി പള്ളത്തിൽ കുടുംബാംഗം) മക്കൾ: ഫിന്നി […]

Continue Reading
എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി.

എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി.

എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി. റിപ്പോർട്ട്: പി.പി. ചെറിയാൻ ഹൂസ്റ്റൺ :തിരുവല്ല ഓച്ചാലിൽ പരേതനായ വിദ്വാൻ പി സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ എബ്രാഹം ജോയ് ഓച്ചാലിൽ 81 ജൂലൈ 25 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ : കൊച്ചുത്രേസ്യ( കറുകുറ്റി പൈനാടത്തു കുടുംബംഗം ) മകൾ: ഡോ ആനി കോശി (ഡാളസ് ), ഡോ റെജി ജെയ്സൺ (ഹൂസ്റ്റൺ ) മരുമക്കൾ : ഡോ കോശി അബ്രഹാം (ഡാളസ് […]

Continue Reading
ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ – പി.പി. ചെറിയാന്‍ വെര്‍ജിനിയ : വാഷിങ്ടന്‍ ഡിസിയില്‍ നിന്നും 25 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന വെര്‍ജിനിയ ചാന്റ്‌ലി ഗ്രേയ് കവനന്റ് ചര്‍ച്ചില്‍ ബൈബിള്‍ പഠനം നടക്കുന്നതിനിടയില്‍ അതേ ചര്‍ച്ചിലെ തന്നെ ഒരംഗം ബൈബിള്‍ പഠനത്തിനു നേതൃത്വം നല്‍കിയിരുന്ന പാസ്റ്ററെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. പാസ്റ്ററുടെ സഹായത്തിനെത്തിച്ചേര്‍ന്ന ഫെയര്‍ഫാക്‌സ് കൗണ്ടി പോലീസ് ചീഫ് റോസ്‌ലര്‍ ഉള്‍പ്പെടെ മറ്റു രണ്ടു പേരെയും കുത്തി. പ്രതി ചാന്‍സ് […]

Continue Reading
സുഡാനില്‍ വന്‍ പരിഷ്ക്കരണം; ക്രൈസ്തവര്‍ പ്രതീക്ഷയില്‍

സുഡാനില്‍ വന്‍ പരിഷ്ക്കരണം; ക്രൈസ്തവര്‍ പ്രതീക്ഷയില്‍

സുഡാനില്‍ വന്‍ പരിഷ്ക്കരണം; ക്രൈസ്തവര്‍ പ്രതീക്ഷയില്‍ ഖാര്‍ത്തൂം: സുഡാനില്‍ ഇസ്ളാമിക നിയമങ്ങള്‍ എടുത്തു കളഞ്ഞതുമൂലം ക്രൈസ്തവ സമൂഹം വളരെ പ്രതീക്ഷയില്‍ ‍. ഇസ്ളാം മതവിശ്വാസം ത്യജിക്കല്‍ ഇനി വധ ശിക്ഷ ലഭിക്കാവുന്ന കുറ്റമല്ല. സ്ത്രീകതളുടെ ചേലാ കര്‍മ്മം നിരോധിച്ചു. സ്ത്രീകള്‍ക്ക് കുട്ടികള്‍ക്കൊപ്പം പുറത്തിറങ്ങാന്‍ രക്ഷാധികാരിയായ പുരുഷന്റെ അനുമതിയും വേണ്ട. മൂന്നു പതിറ്റാണ്ട് ഏകാധിപതിയായിരുന്ന ഒമര്‍ അല്‍ ബഷീര്‍ ജനാധിപരത്യ പ്രക്ഷോഭത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തായതിനെത്തുടര്‍ന്നുള്ള പരിഷ്കാകാരങ്ങളുടെ ഭാഗമാണിത്. ഇപ്പോള്‍ ഭരണം നടത്തുന്ന സിവിലിയന്‍ ‍-മിലിട്ടറി സമിതിയാണ് പുതിയ […]

Continue Reading
ഭൂമിയുടെ കാന്തിക മണ്ഡലം പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നു

ഭൂമിയുടെ കാന്തിക മണ്ഡലം പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നു

ഭൂമിയുടെ കാന്തിക മണ്ഡലം പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നു ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ദിശയില്‍ ഇപ്പോള്‍ വലിയ മാറ്റമാണ് വന്നുകൊണ്ടിരക്കുന്നത്. ഗവേഷകര്‍ നേരത്തെ കരുതിയതിലും പത്തിരട്ടിയിലേറെ വേഗത്തിലാണ് ഭൂമിയുടെ കാന്തിക മണ്ഡലം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കണ്ടെത്തല്‍ ‍. 2,800 കിലീറ്റര്‍ ആഴത്തിലുള്ള അകക്കാമ്പിലെ ദ്രാവക രൂപത്തിലുള്ള തിളച്ചുമറിയുന്ന ഇരുമ്പിന്റെ ചലനങ്ങളാണ് കാന്തിക മണ്ഡലത്തെ സ്വാധീനിക്കുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയുടെ സംരക്ഷണ കവചമാണ് ഭൌമ കാന്തിക മണ്ഡലം. സൂര്യനില്‍നിന്നും മറ്റും വരുന്ന അഅപകടകാരികളായ ഉന്നത ഊര്‍ജ്ജകണങ്ങളെ പ്രതിരോധിക്കുന്നത് […]

Continue Reading
എസ്രായുടെയും നെഹമ്യാവിന്റെയും കാലത്തുണ്ടായിരുന്ന മുദ്ര കണ്ടെടുത്തു

എസ്രായുടെയും നെഹമ്യാവിന്റെയും കാലത്തുണ്ടായിരുന്ന മുദ്ര കണ്ടെടുത്തു

എസ്രായുടെയും നെഹമ്യാവിന്റെയും കാലത്തുണ്ടായിരുന്ന മുദ്ര കണ്ടെടുത്തു യെരുശലേം: ബൈബിളില്‍ എസ്രായുടെയും നെഹമ്യാവിന്റെയും കാലത്ത് ഉപയോഗിച്ചിരുന്ന ഔദ്യോഗിക മുദ്രയുടെ അവശിഷ്ടം യെരുശലേമില്‍നിന്നും കണ്ടെടുത്തു. പുരാതന കാലത്ത് ഔദ്യോഗിക രേഖകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മുദ്ര പതിപ്പിക്കാനായി ഉപയോഗിച്ചിരുന്ന സീലിന്റെ അവശിഷ്ടമാണ് യിസ്രായേല്‍ ആന്‍ക്വിറ്റീസ് അതോറിട്ടി നടത്തിയ ഉല്‍ഖനനത്തിനിടയില്‍ കണ്ടെടുത്തത്. യെരുശലേമിലെ ഡേവിഡ് സിറ്റിയിലെ ഗിഹട്ടി പാര്‍ക്കില്‍ നടത്തിയ ഉല്‍ഖനനത്തിലാണന് കളിമണ്ണില്‍ നിര്‍മ്മിച്ച അപൂര്‍വ്വ മുദ്ര കണ്ടെടുത്തത്. യെരുശലേമില്‍ ബൈബിലോണ്യ ആക്രമണങ്ങളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലാണ് മുദ്ര കണ്ടെത്തിയത്. ബാബിലോണ്യന്‍ ആക്രമണ വേളയില്‍ […]

Continue Reading
മഹാരാഷ്ട്രയില്‍ പാസ്റ്ററെ നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ പാസ്റ്ററെ നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ പാസ്റ്ററെ നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഗാദ്ചിരോലി: മഹാരാഷ്ട്രയില്‍ യുവ പാസ്റ്ററെ ഒരു സംഘം നക്സലൈറ്റുകള്‍ വീട്ടില്‍നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തി. ഗാദ്ചിരോലി ജില്ലയില്‍ ഭാമരാഗാദ് താലൂക്കിലെ ഭത്പാര്‍ ഗ്രാമത്തിലെ താമസക്കാരനായ പാസ്റ്റര്‍ മുന്‍ഷി ദേവ് റ്റാഡോ ആണ് (30) ദാരുണമായി കൊലചെയ്യപ്പെട്ടത്. ജൂലൈ 10-ന് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തന്റെ ഭവനത്തില്‍ ക്രമീകരിച്ചിരുന്ന ഉപവാസ പ്രാര്‍ത്ഥനാ യോഗം 5.30-ഓടുകൂടി അവസാനിച്ചശേഷം പാസ്റ്റര്‍ മുന്‍ഷിയും കുടുംബവും വീട്ടില്‍ ഇരിക്കുമ്പോള്‍ സ്ത്രീകളടക്കം ആറ് അംഗ നക്സലൈറ്റുകള്‍ അതിക്രമിച്ചു കയറി […]

Continue Reading
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 7 ഇറാന്‍കാര്‍ക്ക് ശിക്ഷ വിധിച്ചു

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 7 ഇറാന്‍കാര്‍ക്ക് ശിക്ഷ വിധിച്ചു

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 7 ഇറാന്‍കാര്‍ക്ക് ശിക്ഷ വിധിച്ചു ടെഹ്റാന്‍ ‍: അടുത്തകാലങ്ങളില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച 7 ഇറാന്‍ പൌരന്മാര്‍ക്ക് കോടതി ശിക്ഷ പ്രഖ്യാപിച്ചു. 4 യുവാക്കളും 3 യുവതികളുമാണ് ജയില്‍വാസവും, നാടുകടത്തലും തൊഴില്‍ ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ക്കും വിധിക്കപ്പെട്ടത്. തെക്കു പടിഞ്ഞാറന്‍ ഇറാന്‍ നഗരമായ ബഷറിലെ വിപ്ളവ കോടതിയാണ് ജൂണ്‍ 21-ന് ശിക്ഷ വിധിച്ചത്. 20 ദിവസത്തെ അപ്പീലിനും സാവകാശം നല്‍കിയിട്ടുണ്ട്. ഹബീസ് ഹദാരി, പൂരിയ പെയ്മ, സഹോദരങ്ങളായ സാം, […]

Continue Reading
വിശ്വാസത്തിന്റെ പേരില്‍ 600 ക്രൈസ്തവര്‍ എറിത്രയന്‍ ജയിലുകളില്‍ പീഢനം സഹിക്കുന്നു.

വിശ്വാസത്തിന്റെ പേരില്‍ 600 ക്രൈസ്തവര്‍ എറിത്രയന്‍ ജയിലുകളില്‍ പീഢനം സഹിക്കുന്നു.

വിശ്വാസത്തിന്റെ പേരില്‍ 600 ക്രൈസ്തവര്‍ എറിത്രയന്‍ ജയിലുകളില്‍ പീഢനം സഹിക്കുന്നു. ആഫ്രിക്കയിലെ ‘വടക്കന്‍ കൊറിയ’ എന്ന പേരിലാണ് ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയെ വിശേഷിപ്പിക്കുന്നത്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിലും സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പേരിലും ഇരുണ്ട രാഷ്ട്രമായ എറിത്രിയയുടെ ജയിലുകളില്‍ നരകതുല്യമായ ജീവിതം നയിക്കുന്നത് 600 ലധികം ക്രൈസ്തവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവരെ എന്തിനു അറസ്റ്റു ചെയ്തു, കുറ്റം ഏത് എന്നോ വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്കുവേണ്ടി വാദിക്കാന്‍ അഭിഭാഷകരെപ്പോലും അനുവദിക്കാതെവണ്ണം അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. നിരപരാധികളായ വിശ്വാസികളെയാണ് അടുത്തിടെ ജയിലില്‍നിന്നും വിട്ടയച്ചത് […]

Continue Reading