തമിഴ്നാട്ടില്‍ ആരാധനാലയം ഇടിച്ചു നിരത്തി

തമിഴ്നാട്ടില്‍ ആരാധനാലയം ഇടിച്ചു നിരത്തി

Breaking News India

തമിഴ്നാട്ടില്‍ ആരാധനാലയം ഇടിച്ചു നിരത്തി
തമിഴ്നാട്ടില്‍ രാത്രിയുടെ മറവില്‍ സുവിശേഷ വിരോധികള്‍ ആരാധനാലയം ഇടിച്ചു നിരത്തി. ജനുവരി 1-ന് അര്‍ദ്ധ രാത്രിയില്‍ കോയമ്പത്തൂരിലെ കോങ്ങല്‍നാഗരം ഗ്രാമത്തിലെ ഗ്രേസ് ഗോസ്പല്‍ ചര്‍ച്ചിന്റെ ആരാധനാലയമാണ് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായെത്തി ഇടിച്ചു നിരത്തിയത്.

30-ഓളം വരുന്ന അക്രമികള്‍ ചര്‍ച്ചു കെട്ടിടം ഇടിച്ചു നിരത്താന്‍ തുടങ്ങിയപ്പോള്‍ ചര്‍ച്ചിനുള്ളില്‍ കിടന്നുറങ്ങിയ 3 വിശ്വാസികള്‍ ജീവനെ ഭയന്ന് ഇറങ്ങി ഓടുകയുണ്ടായി.

ചര്‍ച്ചിനു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന 3 കാറുകളും അക്രമികള്‍ തകര്‍ക്കുകയുണ്ടായി. സംഭവ ദിവസം നേരത്തെ അക്രമികളില്‍ 5 പേര്‍ ചര്‍ച്ചിലെത്തുകയും ആരാധനായോഗം നിര്‍ത്തി വെയ്ക്കണമെന്നും എത്രയും പെട്ടന്നു ഈ ഗ്രാമം വിട്ടു പോകണണെന്നും ഭീഷണി മുഴക്കിയിരുന്നതായി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ നല്ല മുത്തു സാമുവേല്‍ പറഞ്ഞു.

ആരാധനാലയവും കാറുകളും നശിപ്പിച്ചതിന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിരുന്നതായും എന്തു പ്രതികൂലങ്ങളുണ്ടായിരുന്നാലും തന്റെ ശുശ്രൂഷ ഇവിടെ തുടരുമെന്നും പാസ്റ്റര്‍ നല്ല മുത്തു പറഞ്ഞു.

1 thought on “തമിഴ്നാട്ടില്‍ ആരാധനാലയം ഇടിച്ചു നിരത്തി

Comments are closed.