വധശ്രമത്തില്‍നിന്നും രക്ഷപെട്ടശേഷം ട്രംപ് 100 ശതമാനം ആത്മീയനാണെന്ന് സഭ പാസ്റ്റര്‍.

വധശ്രമത്തില്‍നിന്നും രക്ഷപെട്ടശേഷം ട്രംപ് 100 ശതമാനം ആത്മീയനാണെന്ന് സഭ പാസ്റ്റര്‍.

Breaking News USA

വധശ്രമത്തില്‍നിന്നും രക്ഷപെട്ടശേഷം ട്രംപ് 100 ശതമാനം ആത്മീയനാണെന്ന് സഭ പാസ്റ്റര്‍.

2024-സ് ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമത്തിനുശേഷം അദ്ദേഹം 100 ശതമാനം ആത്മീയനാണെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും പാസ്റ്ററുമായ മാര്‍ക്ക് ബേണ്‍സണ്‍.

ബ്രിട്ടനിലെ ക്രിസ്തുമതത്തെക്കുറിച്ചുള്ള ചൊവ്വാഴ്ച നടന്ന ചര്‍ച്ചയ്ക്കിടെ ജിബി ന്യൂസിനോട് സംസാരിക്കുമ്പോഴാണ് സൌത്ത് കരോലിനയിലെ ഹാര്‍വെസ്റ്റ് പ്രെയ്സ് ആന്‍ഡ് വര്‍ഷിപ് സെന്ററിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ബെണ്‍സണ്‍ ട്രംപിനെക്കുറിച്ച് സാക്ഷീകരിച്ചത്.

മാരകമായ വെടിവെയ്പ് പ്രസിഡന്റീനെ കൂടുതല്‍ ആത്മീയ മനുഷ്യനാക്കി മാറ്റിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ കൈയ്യുണ്ടെന്ന് സംശയത്തിന്റെ നിഴലില്ലാതെ അവനറിയാം. ബേണ്‍സ് പറഞ്ഞു.

ആ നിമിഷത്തെ ഭാഗ്യമോ യാദൃശ്ചികമോ ആയിട്ടല്ല മറിച്ച് ദൈവിക ഇടപെടല്‍ എന്നാണ് പാസ്റ്റര്‍ വിശേഷിപ്പിച്ചത്. ആ വെടിയുണ്ടയെ പ്രസിഡന്റിന്റെ തലയില്‍നിന്ന് വെറും മില്ലീമിറ്റര്‍ മാത്രം അകറ്റി നിര്‍ത്തിയത് ദൈവത്തിന്റെ കൈയ്യാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു റാലിക്കിടയില്‍ ആണ് ഇരുപത് കാരനായ തോമസ് ക്രൂക്സ് സെമി ഓട്ടോമാറ്റിക് റൈഫിളില്‍നിന്നും എട്ട് റൌണ്ട് വെടിയുതിര്‍ത്തത്.

ഇതേത്തുടര്‍ന്ന് തന്നെ രക്ഷിച്ചത് ദൈവമാണെന്ന് ട്രംപും പരസ്യമായി പ്രസ്താവിച്ചിരുന്നു. ആ സംഭവം പ്രസിഡന്റിന്റെ ആത്മീയ വിക്ഷണത്തെ വളരെയധികം മാറ്റിമറിച്ചുവെന്ന് പാസ്റ്റര്‍ പറഞ്ഞു.

അപ്പോള്‍ അദ്ദേഹം കൂടുതല്‍ ആത്മീയനായോ എന്നു ചോദ്യകര്‍ത്താവ് ചോദിച്ചപ്പോള്‍ 100 ശതമാനം ആത്മീയനായി എന്നു പാസ്റ്റര്‍ മറുപടി നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.