മകള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയില്ല; അച്ഛനു സംരക്ഷണാവകാശം നഷ്ടപ്പെട്ടു

മകള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയില്ല; അച്ഛനു സംരക്ഷണാവകാശം നഷ്ടപ്പെട്ടു

Breaking News India Kerala

മകള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയില്ല; അച്ഛനു സംരക്ഷണാവകാശം നഷ്ടപ്പെട്ടു

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാല്‍ ദുരിതത്തിലാകുന്നത് അവരുടെ മക്കളാണെന്നു സംഭവങ്ങള്‍ തെളിയിക്കുന്നു. നിയമപ്രകാരം സംരക്ഷണം നല്‍കിയാലും ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും വരുന്നു.

തിരക്കുകള്‍ക്കിടയില്‍ പലര്‍ക്കും ഇത്തരം കടമകള്‍ പൂര്‍ണ്ണമായും നിറവേറ്റിക്കൊടുക്കുവാന്‍ സാധിക്കാതെ വരുന്നു. മക്കള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ നിശ്ചിത ദിവസത്തെ സംരക്ഷണത്തിനുള്ള മാതാപിതാക്കളുടെ അനുമതിയും നഷ്ടമാകും.

അങ്ങനെയൊരു സംഭവം അടുത്തിട വാര്‍ത്തകളില്‍ ഇടംപിടിച്ചു. 8 വയസ്സുള്ള മകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ഒരു ദിവസംപോലും വീട്ടില്‍ ഭക്ഷണം പാകം ചെയ്തു നല്‍കാന്‍ അച്ഛനു സാധിച്ചില്ല. അതോടെയാണ് സുപ്രീം കോടതി ഇടപെടുന്നത്. മകളുടെ സംരക്ഷണാവകാശം അച്ഛനു നഷ്ടമായി.

കേരളാ ഹൈക്കോടതി ഉത്തരവ് പ്രകാരം മകളെ 15 ദിവസം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അച്ഛനുണ്ടായിരുന്നു. അച്ഛന്‍ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു അവിടെയാണ് മകളോടൊപ്പം മാസത്തില്‍ 15 ദിവസം താമസിച്ചിരുന്നത്.

കുട്ടിയോടൊപ്പം സമയം ചിവവഴിക്കാന്‍ അദ്ദേഹം രണ്ടാഴ്ച കൂടുമ്പോള്‍ സിംഗപ്പൂരില്‍നിന്ന് ഇവിടെ വരുമായിരുന്നു. സ്നേഹമുള്ള അച്ഛനാണെങ്കിലും പെണ്‍കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹത്തിന്റെ സാഹചര്യം അനുവദിച്ചില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

15 ദിവസത്തെ ഇടക്കാല സംരക്ഷണ കാലയളവില്‍ പെണ്‍കുട്ടിക്ക് അച്ഛനല്ലാതെ മറ്റൊരാളുടെ കൂട്ടുകെട്ടു ലഭിക്കുന്നില്ലെന്ന വസ്തുതയും അച്ഛനെതിരായി. തുടര്‍ച്ചയായി റെസ്റ്റോറന്റുകളില്‍നിന്നുള്ള ഭക്ഷണം കുട്ടി കഴിക്കുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും കോടതി ചൂണ്ടിക്കാട്ടി.

മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുകയും വീട്ടില്‍ വരുന്ന അമ്മമാരോടൊപ്പം കുട്ടി ജീവിക്കുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതമെന്ന് കോടതി പറഞ്ഞു.

അങ്ങനെ മാതാവിനോടൊപ്പെ കുട്ടി ജീവിക്കുവാന്‍ കോടതി അനുവദിച്ചു. എങ്കിലും എല്ലാ മാസവും ഒന്നിടവിട്ടുള്ള വാരാന്ത്യങ്ങളില്‍ അച്ഛനോടൊപ്പം കഴിയുവാനും അനുവദിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.