അഫ്ഗാനിസ്ഥാനില്‍ ഡിജിറ്റല്‍ തിരുവെഴുത്ത് പരിവര്‍ത്തനം സൃഷ്ടിക്കുന്നു. ഗോത്രത്തലവന്‍ സുവിശേഷത്തിനു വഴിയൊരുക്കി

അഫ്ഗാനിസ്ഥാനില്‍ ഡിജിറ്റല്‍ തിരുവെഴുത്ത് പരിവര്‍ത്തനം സൃഷ്ടിക്കുന്നു. ഗോത്രത്തലവന്‍ സുവിശേഷത്തിനു വഴിയൊരുക്കി

Breaking News Global

അഫ്ഗാനിസ്ഥാനില്‍ ഡിജിറ്റല്‍ തിരുവെഴുത്ത് പരിവര്‍ത്തനം സൃഷ്ടിക്കുന്നു. ഗോത്രത്തലവന്‍ സുവിശേഷത്തിനു വഴിയൊരുക്കി

താലിബാന്റെ ഭരണത്തില്‍ മുസ്ളീങ്ങല്‍ പോലും വീര്‍പ്പു മുട്ടുന്ന അഫ്ഗാനിസ്ഥാനില്‍ ഡിജിറ്റല്‍ തിരുവെഴുത്ത് ആത്മാക്കള്‍ക്കിടയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നു.

അന്താരാഷ്ട്ര സുവിശേഷ മിനിസ്ട്രിയായ ഫോര്‍ ഗോസ്പല്‍ മിഷണറീസ് ഇന്റര്‍നാഷണല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അഫ്ഗാനിസ്ഥാനില്‍ നടത്തിയ മിഷന്‍ പ്രവര്‍ത്തന ഫലം വിശദീകരിക്കുന്നു. ക്രിസ്ത്യന്‍ സഭകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ വിലക്കുള്ള ഈ രാജ്യത്ത് എഫ്എംഐയുടെ മിഷണറിയായ നെഹമിയ സഹസ്യമായി നടത്തിയ സുവിശേഷാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

ഒരു പരവതാനി വില്‍പ്പനക്കാരനെ കാണുവാനിടയായി. പരവതാനികള്‍ നെയ്തു ശീലിച്ച തഴമ്പുള്ള കൈകളും എന്നാല്‍ ഹൃദയത്തില്‍ ആഴമായ ദുഖം നിറഞ്ഞ ഒരു മനുഷ്യന്‍ അദ്ദേഹം സാധാരണക്കാരനല്ല അവിടത്തെ ഒരു പ്രാദേശിക ഗോത്രത്തലവന്‍ കൂടിയാണ് ആ വ്യക്തി. അദ്ദേഹത്തോട് വളരെ ലളിതമായി സംസാരിച്ചു.

അദ്ദേഹത്തിനു സുവിശേഷ ഉപകരണമായ ഒരു എംപി3 പ്ളെയര്‍ സമ്മാനിച്ചു. ഇതില്‍ ദൈവവചനവും ക്രിസ്ത്യന്‍ ഗാനങ്ങളും അടങ്ങിയിരുന്നു. അത് അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു.

സുവിശേഷം പങ്കുവച്ചപ്പോള്‍ വില്‍പ്പനക്കാരന്റെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇസ്ളാമിക പഠിപ്പിക്കലിനെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ട സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൊന്നൊടുക്കിയത് ഉള്‍പ്പെടെ സങ്കല്‍പ്പിക്കാനാവാത്ത വേദന അദ്ദേഹം നേരില്‍ കണ്ടിരുന്നു.

എന്നാല്‍ ആ നിമിഷം യേശുവിനെക്കുറിച്ചു കേട്ടപ്പോള്‍ പ്രത്യാശയോടെ ഒരു മാറ്റവും ഹൃദയത്തിനു ആശ്വാസകരവുമായിരുന്നു. നെഹമിയ പറയുന്നു.

ഗോത്രത്തലവന്‍ നെഹമിയയുടെ പങ്കാളികളുമായി ദീര്‍ഘനേരം സംസാരിച്ചശേഷം പ്രദേശത്തെ ഓരോ കുടുംബത്തിനും ഒരു എംപി3 പ്ളെയര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.

കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രിയുമായി ചേര്‍ന്ന് നെഹമിയായും സഹപ്രവര്‍ത്തകരും അടുത്തിടെ അഫ്ഗാനിസ്ഥാനിലുടനീളം 3000 എംപി3 പ്ളെയര്‍ വിതരണം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.