നൈജീരിയായില്‍ 2009 മുതല്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

നൈജീരിയായില്‍ 2009 മുതല്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

Breaking News Middle East

നൈജീരിയായില്‍ 2009 മുതല്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍
റോം: ക്രൈസ്തവരുടെ ശവപ്പറമ്പായ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 2009 മുതല്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ 52,250.

ഇസ്ളാമിക് തീവ്രവാദ സംഘടനയായ ബൊക്കോഹറാം 2009-ല്‍ സ്ഥാപിതമായതിനുശേഷം നടന്ന കൊലപാതകങ്ങളുടെ കണക്കാണിത്.

ഇവരില്‍ 30,000 പേരും വധിക്കപ്പെട്ടത് മുഹമ്മദ് ബുഹാരി നൈജീരിയയുടെ പ്രസിഡന്റായിരുന്ന എട്ടു വര്‍ഷക്കാലത്താണ്. രാജ്യത്ത് വളരുന്ന സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാന്‍ ബുഹാരി ഒന്നും ചെയ്തില്ല എന്ന ആക്ഷേപമാണ് ക്രൈസ്തവര്‍ക്കുള്ളത്.

ഇതേ കാലഘട്ടത്തില്‍ത്തന്നെ 18000 ആരാധനാലയങ്ങളും 2200 സ്കൂളുകളും അഗ്നിക്കിരയാക്കിയതു കൂടാതെ തീവ്രവാദികള്‍ മിതവാദി മുസ്ളീങ്ങളെയും കൊലപ്പെടുത്തിയിട്ടുണ്ട്.

2023-ല്‍ ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലേറെ ക്രൈസ്തവരാണ്. 707 പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഉത്തര നൈജീരിയയില്‍ സംസ്ഥാനങ്ങളിലെല്ലാം തട്ടിക്കൊണ്ടുപോകല്‍ വ്യപകമാണ്.

ബോക്കോഹറാമിനെ കൂടാതെ ഫുലാനി ഇസ്ളാമിക ഇടയ ഗോത്ര വര്‍ഗ്ഗക്കാരായ തീവ്രവാദികളും ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ മത്സരിക്കുകയാണ്.

ആക്രമണങ്ങളെ ഭയന്ന് ഏതാണ്ട് അരക്കോടി ക്രൈസ്തവരെങ്കിലും നൈജീരിയയില്‍ത്തന്നെ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.