യുക്രൈന്‍ സുവിശേഷത്തിനായി വിശക്കുന്നു; ഒരു പോളണ്ട് മിഷണറിയുടെ അനുഭവം

യുക്രൈന്‍ സുവിശേഷത്തിനായി വിശക്കുന്നു; ഒരു പോളണ്ട് മിഷണറിയുടെ അനുഭവം

Breaking News Europe

യുക്രൈന്‍ സുവിശേഷത്തിനായി വിശക്കുന്നു; ഒരു പോളണ്ട് മിഷണറിയുടെ അനുഭവം

ക്വീവ്: റഷ്യ യുക്രൈനില്‍ നടത്തിയ ആക്രമണങ്ങളും അധിനിവേശവും ഒരു വര്‍ഷവും ഒരു മാസവും പിന്നിട്ടപ്പോള്‍ യുക്രൈന്‍ നിവാസികളുടെ ആത്മീക വിശപ്പ് നേരിട്ടുകണ്ട് അനുഭവസ്ഥനായ ഒരു പോളണ്ട് മിഷണറിയുടെ സാക്ഷ്യമാണ് പുറത്തു വന്നിരിക്കുന്നത്.

പോളണ്ടിലെ ഇന്റര്‍നാഷണല്‍ അസ്സോസ്സിയേറ്റ് മിനിസ്ട്രിയാണ് ഈ വിവരം പുറത്തു വിട്ടത്.
പോളണ്ടിലെ വോയ്സ് ഓഫ് മാര്‍ട്ടിയേഴ്സ് സിഇഒയായ മസീജ് വില്‍ക്കോസും സംഘവും കഴിഞ്ഞ 3 ആഴ്ചകളോളം യുക്രൈനില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

താന്‍ രാജ്യത്തിന്റെ തെക്കു കിഴക്കന്‍ മേഖലകളില്‍ നടത്തിയ യാത്രകളില്‍ നിരവധി ചര്‍ച്ചുകള്‍ സന്ദര്‍ശിച്ചു. പാസ്റ്റര്‍മാരെയും വിശ്വാസികളെയും അഭിമുഖീകരിച്ചു. എങ്ങും തകര്‍ന്ന കെട്ടിടങ്ങള്‍ ‍, വീടുകള്‍ ‍. തങ്ങളെ സഹായിക്കാനും നയിക്കാനും ചില പാസ്റ്റര്‍മാര്‍ ഉണ്ടായിരുന്നു. ഡോണ്‍ബാസ് ഏരിയായില്‍ എത്തിയപ്പോള്‍ ഒട്ടനവധി ആയുധധാരികളായ റഷ്യന്‍ പട്ടാളക്കാര്‍ നിലഉറപ്പിച്ചിരിക്കുന്ന കാഴ്ചയും കണ്ടു.

അവിടത്തെ ഒരു പാസ്റ്ററെ കണ്ടുമുട്ടി. അദ്ദേഹത്തെ റഷ്യന്‍ പട്ടാളക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ദൈവത്തിന്റെ കൃപില്‍ ജീവന്‍ തിരിച്ചു കിട്ടിയതാണ്. പല സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചു. ജനം എല്ലാം തങ്ങളെ ശ്രദ്ധിക്കുന്നു, പ്രസംഗം ആര്‍ത്തിയോടെ കേള്‍ക്കുന്നു. ആരും നിര്‍ബന്ധിക്കാതെവണ്ണം സുവിശേഷം കേള്‍ക്കുന്നു.

പലരും കര്‍ത്താവിനായി സമര്‍പ്പിച്ചു. ചിലയിടങ്ങളില്‍ പ്രാദേശിക സഭകളുടെ ആഭിമുഖ്യത്തില്‍ സഹായ പ്രവര്‍ത്തനങ്ങളും നടത്തുന്നതു കണ്ടു. താന്‍ ഇവിടത്തെ ജനങ്ങളുടെ സുവിശേഷത്തിനായുള്ള അമിത വിശപ്പ് നേരില്‍ കണ്ടു. എനിക്ക് അത്ഭുതം തോന്നുന്നു.

ലോകത്ത് ഒരു പക്ഷെ മറ്റൊരിടത്തും ഇത്രയും സുവിശേഷത്തിനായുള്ള വിശപ്പ് കാണുകയില്ലെന്നു താന്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം അനേകരെ ഉറപ്പിച്ചു നിര്‍ത്തുന്നു. തകര്‍ന്നു നുറുങ്ങിയിരിക്കുന്ന ജനത്തിനു ആശ്വാസം പകരാന്‍ കര്‍ത്താവിന്റെ സാന്നിദ്ധ്യം അവര്‍ ആഗ്രഹിക്കുന്നു.

ഗ്രാമങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്കു നീങ്ങുമ്പോഴും വളരെ ആത്മവിശ്വാസവും ധൈര്യവും ലഭിക്കുന്നു. ഈ ജനത്തെ മുഴുവന്‍ കര്‍ത്താവ് വീണ്ടെടുക്കാനായി ഏവരും പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും വില്‍ക്കോസ് ആവശ്യപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.