ബിഷപ്പ് പാംബ്ളാനി ക്രൈസ്തവ സമൂഹത്തിന് അപമാനം: ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍

ബിഷപ്പ് പാംബ്ളാനി ക്രൈസ്തവ സമൂഹത്തിന് അപമാനം: ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍

Breaking News Kerala

ബിഷപ്പ് പാംബ്ളാനി ക്രൈസ്തവ സമൂഹത്തിന് അപമാനം: ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍

കൊച്ചി: റബ്ബറിന്റെ വിലയുയര്‍ത്തുവാനായി പോലും വോട്ടു കച്ചവടമുറപ്പിക്കുവാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചുകൊണ്ട് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ളാനി ആവര്‍ത്തിച്ചു നടത്തിയ പ്രസ്താവന രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന നിലപാടാണെന്നും ഇക്കാര്യത്തില്‍ കെസിബിസിയും ഇതര ക്രൈസ്തവ മതമേലധ്യക്ഷന്മാരും നിലപാട് വ്യക്തമാക്കണെമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ജനപ്രതിനിധികള്‍ക്കും കത്തോലിക്കാ സമൂഹത്തിനും വിലയിട്ട് ഇദ്ദേഹം ആദ്യം നടത്തിയ പ്രസ്താവന ഒരു നാവു പിഴയായി കണക്കാക്കി പല പ്രസ്ഥാനങ്ങളും തിരുത്തല്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ പ്രസ്താവന ആവര്‍ത്തിച്ച ബിഷപ്പ് പാംബ്ളാനി ക്രൈസ്തവ സമൂഹത്തിന് ഒന്നടങ്കം അപമാനമായിരിക്കുകയാണ്.

ഇന്ന് ഒരു കാര്‍ഷിക ഉല്‍പ്പന്നത്തിന്റെ വില വര്‍ദ്ധിപ്പിക്കുവാനായി വര്‍ഗ്ഗ ശത്രുക്കളുമായി വോട്ടു കച്ചവടം നടത്താന്‍ തയ്യാറായ ഇദ്ദേഹം നാളെകളില്‍ കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ക്കായി വിശ്വാസ സമൂഹത്തെപ്പോലും തള്ളിപ്പറയാന്‍ മടികാണിക്കില്ലെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയും ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതൊക്കെ മറന്ന് ഇത്തരം നിലപാടുകളുമായി വരുന്ന ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്താന്‍ സമൂഹത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇദ്ദേഹത്തെ തെരിവില്‍ തടയേണ്ടിവരുമെന്നും പാംബ്ളാനിയെ തിരുത്താന്‍ സഭാനേതൃത്വം തയ്യാറായില്ലെങ്കില്‍ കൊച്ചിയിലെ കത്തോലിക്കാ മെത്രാന്‍ സമിതി കാര്യാലയം ഉപരോധിക്കുമെന്നും കേന്ദ്ര സമിതി മുന്നറിയിപ്പു നല്‍കി.

ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര സമതി യോഗത്തില്‍ ജന.

സെക്രട്ടറി ജോസഫ് വെളിവില്‍ ‍, അഡ്വ. വര്‍ഗീസ് പറമ്പില്‍ ‍, ആന്റോ കോക്കാട്ട്, വിംഗ് കമാന്റര്‍ എന്‍. ജെ. മാത്യു, ലോനപ്പന്‍ കോനുപറമ്പന്‍ ‍, അഡ്വ. ഹൊര്‍മിസ് തരകന്‍ ‍, സ്റ്റാന്‍ലി പൌലോസ്, ലോനന്‍ ജോയ്, ജോസ് മേനാച്ചേരി, ജോര്‍ജ്ജ് കട്ടിക്കാരന്‍ ‍, അഡ്വ. എബനേസര്‍ ചുള്ളിക്കാട്ട്, ജോസഫ് സയണ്‍ ‍, പി.ജെ. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.