2024-ഓടെ മതപരിവര്‍ത്തനം പൂര്‍ണമായി തടയുമെന്ന് വിഎച്ച്പി

2024-ഓടെ മതപരിവര്‍ത്തനം പൂര്‍ണമായി തടയുമെന്ന് വിഎച്ച്പി

Breaking News India

2024-ഓടെ മതപരിവര്‍ത്തനം പൂര്‍ണമായി തടയുമെന്ന് വിഎച്ച്പി

പ്രയാഗ് രാജ്: രാജ്യത്ത് മതപരിവര്‍ത്തനം തടയാന്‍ രാജ്യവ്യാപകമായി ഊര്‍ജ്ജിതമായി ശ്രമം നടത്തുമെന്ന് വിഎച്ച്പി ദേശീയ വൈസ് പ്രസിഡന്റും ശ്രീരാജ ജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ്.

ഗോവധവും, മതപരിവര്‍ത്തനവും ലൌജിഹാദും നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 2024-നകം വിഎച്ച്പി രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമ വിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ കാരണം രാജ്യത്തെ പട്ടിക വര്‍ഗ്ഗക്കാരുടെ മനസില്‍ പിരിമുറുക്കം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അത്യാഗ്രഹമോ, ചതിയോ, ഭയമോ, മതപരിവര്‍ത്തനത്തിന് കാരണമാകരുത് എന്ന വസ്തുത നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചമ്പത് റായ് പറഞ്ഞു.

തൊഴില്‍ രംഗത്തും ആരോഗ്യ രംഗത്തും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആറു മാസത്തിനകം കൂടുതല്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇതിലൂടെ മതപരിവര്‍ത്തനം ഫലപ്രദമായി തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു.