റഷ്യയില്‍ ചില ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിരോധനം

റഷ്യയില്‍ ചില ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിരോധനം

Asia Breaking News

റഷ്യയില്‍ ചില ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിരോധനം
മോസ്ക്കോ: റഷ്യയില്‍ ക്രൈസ്തവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ‍. റഷ്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇവാഞ്ചലിക്കല്‍ ‍-ലൂഥറണ്‍ ചര്‍ച്ച് ഓഫ് ഇന്‍ഗ്രിയയുടെ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഈ മാസം സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കി. മറ്റൊരു സ്ഥാപനത്തിനു സമാന രീതിയിലുള്ള നിരോധനത്തിനായി കോടതി നടപടിക്കായി കാത്തുനില്‍ക്കുകയാണ്.

ബാപ്റ്റിസ്റ്റു യൂണിയന്‍ ‍, പെന്തക്കോസ്തു യൂണിയന്‍ എന്നിവയുടെ കോളേജുകള്‍ക്കുള്ള ലൈസന്‍സുകളും റദ്ദാക്കി. മറ്റു ചില ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ പുതിയ കുട്ടികളെ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെച്ചു.

വിദ്യാഭ്യാസ സ്ഥപനങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥിതിക്കു വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തിനെതിരായി ഒന്നും ചെയ്യുന്നില്ലെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നു.

പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ അധികാര സ്ഥാനം കൂടുതല്‍ സുരക്ഷിതമായി ഉറപ്പിച്ചുവെങ്കിലും റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചുമായി നല്ല ബന്ധത്തിലാണ്. മറ്റു സഭകള്‍ക്കും സ്ഥപനങ്ങള്‍ക്കുമെതിരായാണ് നടപടികള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.