മുഖസൌന്ദര്യം കൂട്ടാന്‍ ശ്രമിച്ച യുവതിക്കു സംഭവിച്ചത്

മുഖസൌന്ദര്യം കൂട്ടാന്‍ ശ്രമിച്ച യുവതിക്കു സംഭവിച്ചത്

Europe Health

മുഖസൌന്ദര്യം കൂട്ടാന്‍ ശ്രമിച്ച യുവതിക്കു സംഭവിച്ചത്
ഓരോ മനുഷ്യര്‍ക്കും വ്യത്യസ്തമായ സൌന്ദര്യമാണ് ജന്മനാ ലഭിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യര്‍ക്ക് തങ്ങളുടെ സൌന്ദര്യം പോരാ എന്നു പറഞ്ഞ് അതിനുള്ള പൊടിക്കൈകളും, ചികിത്സയും തേടുന്ന ഇക്കാലത്ത് ഒരു യുവതിക്കു സംഭവിച്ച ദുരന്തം ഏവരും അറിയുന്നത് നല്ലതാണ്.

ബ്രസീല്‍ സ്വദേശിനിയായ ജുജു ഒലിവെയ്റ എന്ന ട്രാന്‍സ് വുമണിനു പറ്റിയ അമളിയാണ് വൈറലായത്. അത്യാവശ്യം സൌന്ദര്യമുണ്ടായരുന്ന 30 കാരി സൌന്ദര്യം കൂറേക്കൂടി കൂട്ടിയാല്‍ നന്നാണെന്നു ചിന്തിക്കുകയും അതിനുള്ള വഴി അന്വേഷിച്ചു മുഖത്തെ കവിള്‍ അല്‍പം കൂടി തുടുത്തിരുന്നാല്‍ നല്ല ഭംഗിയാണെന്നു കരുതി ആരോ പറഞ്ഞ പ്രകാരം മുഖത്ത് സിലിക്കണ്‍ കുത്തിവെയ്ക്കാന്‍ തീരുമാനിച്ചു.

ഇങ്ങനെ ചെയ്തതുകൊണ്ട് തങ്ങള്‍ക്കു നല്ല സൌന്ദര്യം ലഭിച്ചു എന്ന ചില കഥകള്‍കൂടി കേട്ടപ്പോള്‍ 2017-ല്‍ മുഖത്തു സിലിക്കണ്‍ കുത്തിവെച്ചു. 250 മില്ലീലിറ്റര്‍ സിലിക്കണാണു മുഖത്തു കുത്തിവെച്ചത്.

ചികിത്സ കഴിഞ്ഞതോടെ ജുജുവിന്റെ കവിള്‍ ഫുട്ബോള്‍ പോലെ വീര്‍ത്തു. ഭാരം താങ്ങാനാവാതെ ഇരു കവിളുകളും താഴേക്കു തൂങ്ങി. ഇതുകണ്ട പലരും ജുജുവിനെ പരിഹസിക്കാന്‍ തുടങ്ങി. ഇനി എങ്ങനെയെങ്കിലും പഴയ രൂപത്തിലേക്കു മാറിയാല്‍ മതിയെന്നായി യുവതി. എന്നാല്‍ ഇതിനുവേണ്ടി ശസ്ത്രക്രീയ ആവശ്യമാണ്.

ഇതിനൊരു നല്ല തുകതന്നെ വേണ്ടിവരും. സോഷ്യല്‍ മീഡിയായിലൂടെ ജുജു തന്റെ ദുര്യോഗം പറയുകയും പണത്തിനായി ആവശ്യം ഉന്നയിക്കുകയും ചെയ്തു.

എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ പണം മുഴുവനും കിട്ടിയില്ല. മാനസികമായി തളര്‍ന്ന ജുജു ഇനി ശസ്ത്രക്രീയ വേണ്ടെന്നും അപമാനിതയാണെങ്കിലും തന്റെ ഈ വികൃത മുഖവുമായി ജീവിക്കാന്‍ തന്നെയാണ് തീരുമാനം. ഒപ്പം നിങ്ങള്‍ക്കും ഈ ദുര്‍ഗതി വരരുതെന്ന സന്ദേശവും ലോകത്തിനു നല്‍കി വീട്ടില്‍ കഴിയുകയാണ് ജുജു.

1 thought on “മുഖസൌന്ദര്യം കൂട്ടാന്‍ ശ്രമിച്ച യുവതിക്കു സംഭവിച്ചത്

  1. Pingback: MKsOrb.Com

Comments are closed.