പേരും മതവും മറച്ചുവെച്ചു: ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്നു പരാതി

പേരും മതവും മറച്ചുവെച്ചു: ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്നു പരാതി

Breaking News Global

പേരും മതവും മറച്ചുവെച്ചു: ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്നു പരാതി
ഇന്‍ഡോര്‍ ‍: പേരും മതവും മറച്ചുവച്ച ഭര്‍ത്താവിനെതിരെ ലൌജീഹാദ് നിയമം ചുമത്തി കേസെടുക്കണമെന്ന് ഭാര്യയുടെ പരാതി.

മദ്ധ്യപ്രദേശിലെ ഇന്‍ഡേറില്‍ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ പുതിയ ലൌജിഹാദ് നിയമപ്രകാരം (മധ്യപ്രദേശ് ധര്‍മ്മ സ്വതന്ത്ര ആദി നിയമം 2020) കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് യുവതിയുടെ പരാതി. പരിശോധനയ്ക്കായി ആശുപത്രിയില്‍ പോയപ്പോള്‍ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു.

ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ത്ഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.