വിധവകളില്ലാത്ത ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ ഏതു പുരുഷനെയും വിവാഹം കഴിക്കാം

വിധവകളില്ലാത്ത ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ ഏതു പുരുഷനെയും വിവാഹം കഴിക്കാം

Breaking News India

വിധവകളില്ലാത്ത ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ ഏതു പുരുഷനെയും വിവാഹം കഴിക്കാം
ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശിലെ മാണ്ട്ള ജില്ലയിലെ ബിഹങ്ങ ഗ്രാമത്തിലെ ഒരു ആദിവാസ സമൂഹത്തില്‍ വിധവകളേയില്ല. എല്ലാ സ്ത്രീകളും വിവാഹിതരാണ്. അതിനു പിന്നിലെ ചരിത്രം രസകരമാണ്.

ഭര്‍ത്താവ് മരിച്ചാല്‍ ആ കുടുംബത്തില്‍ അടുത്ത അവിവാഹിതനെ കണ്ടെത്തി വിവാഹം കഴിക്കണം. അത് പേരക്കുട്ടി ആണെങ്കിലും വിവാഹം കഴിക്കണം. അതാണ് ഗ്രാമത്തിലെ ചട്ടം.

ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തില്‍ മറ്റാരും ഇല്ലെങ്കിലോ ആരും തയ്യാറാകാത്ത സാഹചര്യം വന്നാലോ വളയിടല്‍ ചടങ്ങ് നടത്തും. ഗ്രാമത്തിലെ മുതിര്‍ന്ന ആരെങ്കിലും വെള്ളികൊണ്ടുണ്ടാക്കിയ വളയിട്ട് സ്ത്രീയെ അണിയിക്കുന്നതോടെ അവള്‍ വിവാഹിതയാകും. പിന്നീട് കഴിയുന്നത് ആ വളയിട്ട ആളുടെ വീട്ടിലായിരിക്കും.

ഈ ഗ്രാമത്തില്‍ ഒരു 6 വയസ്സുകാരനു തന്റെ മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടി വന്നിട്ടുണ്ട്. മുത്തശ്ശന്‍ മരിക്കുമ്പോള്‍ ഗ്രാമത്തിലെ ആചാരം നിലനിര്‍ത്താന്‍ 60 വയസ്സ് പ്രായമുള്ള മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടതായി വന്നു. പിന്നീട് എല്ലാ ചടങ്ങുകളിലും ഭര്‍ത്താവും ഭാര്യയുമായിട്ടാണ് ഇവര്‍ പങ്കെടുക്കുന്നത്.

ഭര്‍ത്താവ് മരിച്ചശേഷം ഭര്‍ത്തൃ സഹോദരനെയും കൊച്ചു മകനെയും പിന്നിങ്ങനെ പ്രായം വ്യത്യാസം നോക്കാതെ പലരെയും വിവാഹം കഴിച്ച് ജീവിക്കുന്നവര്‍ അനവധി പേരാണ് ഈ ഗ്രാമത്തിലുള്ളത്. പ്രായത്തില്‍ ഒരുപാടു വ്യത്യാസമുള്ളവരെ വിവാഹം കഴിക്കുന്ന ആണ്‍ കുട്ടികള്‍ക്ക് മുതിര്‍ന്നു കഴിയുമ്പോള്‍ ഒരിക്കല്‍ക്കൂടി വിവാഹം കഴിക്കുന്നതിനുള്ള അനുവാദവും ഗ്രാമത്തിലെ ആചാരത്തിലുണ്ട്.