സൂചിയില്ലാ സിറിഞ്ച് വികസിപ്പിച്ച് ബോംബെ ഐഐടി

സൂചിയില്ലാ സിറിഞ്ച് വികസിപ്പിച്ച് ബോംബെ ഐഐടി

Breaking News India

സൂചിയില്ലാ സിറിഞ്ച് വികസിപ്പിച്ച് ബോംബെ ഐഐടി

മുംബൈ: എല്ലാവര്‍ക്കും സൂചി കുത്തണം, പക്ഷേ വേദനിക്കരുത്. പണ്ടുതൊട്ടേ മനുഷ്യന്റെ ആഗ്രഹമാണ്. എന്നാല്‍ സൂചികുത്തില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് കണ്ടുപിടിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബോംബെ ഐഐടി.

എയ്റോസ്പേയ്സ് എന്‍ജിനിയറിംഗ് അടിസ്ഥാനപ്പെടുത്തിയുള്ള ഷോക്ക് സിറിഞ്ച് തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല.

ശരീരത്തിലേക്ക് തുളച്ചു കയറുന്നതിനു പകരം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസമ്മര്‍ദ്ദക തരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലെ മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ തലമുടിയുടെ വീതിയുള്ള ചെറിയ മുറിവ് ഉണ്ടാകുന്നുവെങ്കിലും അത് വേദനയുണ്ടാക്കുന്നില്ല. ബാള്‍പോയിന്റ് പേനയേക്കാള്‍ അല്‍പം കൂടി നീളം കൂടിയതാണ് പുതിയ സിറിഞ്ച്.

ഇതിന്റെ ഒരു ഭാഗത്ത് സമ്മര്‍ദ്ദമേറിയ നൈട്രജന്‍ വാതകമാണ് ഉപയോഗിക്കുന്നത്. സമ്മര്‍ദ്ദത്തിലൂടെ മരുന്ന് ശരീരത്തിലേക്ക് കയറുമ്പോള്‍ കുത്തിവച്ചതായി അറിയുകപോലുമില്ലെന്ന് ഗവേഷകര്‍ പറയുന്നു.

അതേസമയം ഷോക്ക് സിറിഞ്ച് ഉടന്‍ വിപണിയില്‍ എത്താന്‍ സാദ്ധ്യതയില്ല. എലികളില്‍ പരീക്ഷിച്ച് വിജയിച്ചുവെങ്കിലും മനുഷ്യരില്‍ പരീക്ഷിച്ച് വേണ്ട മാറ്റം വരുത്തുകയും നിയന്ത്രണ അതോറിട്ടിയുടെ അംഗീകാരം ലഭിക്കുകയും വേണം.

വില കുറച്ചു ആളുകള്‍ക്കു വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണം എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.