യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിക്കുന്ന സനാതനി-കര്‍മ ഹീ ധര്‍മ്മ യുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന്
ന്യൂഡെല്‍ഹി: യേശുക്രിസ്തുവിനെയും ക്രിസ്തുമതത്തെയും മോശമായി ചിത്രീകരിക്കുന്ന ഒഡീഷ ചിത്രമായ സനാതനി-കര്‍മ ഹീ ധര്‍മ്മ യുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണണെന്ന് നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (എന്‍യുസിഎഫ്) ആവശ്യപ്പെട്ടു.
ആവിഷ്ക്കാര സ്വാതന്ത്ര്യം ഒരു സമൂഹത്തെയോ, വിശ്വാസത്തെയോ അപകീര്‍ത്തിപ്പെടുത്തുന്നതാകരുതെന്നു എന്‍യുസിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
സിനിമ യേശുവിനെയും ക്രിസ്ത്യന്‍ സിദ്ധാന്തത്തെയും മാമോദീസയെയും മോശമായി ചിത്രീകരിക്കുന്നു. സിനിമയില്‍ മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ചിരിക്കുകയാണ്.
മതസ്വാതന്ത്ര്യം പോലെതന്നെ മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിച്ചു നല്‍കുന്നുണ്ടെന്നു എന്‍യുസിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.