പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാജ്യത്ത് ആളുകള്‍ സുവിശേഷം കേള്‍ക്കുന്നു

പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാജ്യത്ത് ആളുകള്‍ സുവിശേഷം കേള്‍ക്കുന്നു

Asia Breaking News

പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാജ്യത്ത് ആളുകള്‍ സുവിശേഷം കേള്‍ക്കുന്നു

ജക്കാര്‍ത്ത: മതമൌലിക വാദികളായ മുസ്ളീങ്ങളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സുവിശേഷ യോഗങ്ങളില്‍ ആളുകള്‍ ഒഴുകിയെത്തിയതായി റിപ്പോര്‍ട്ട്.

ദ്വീപ് രാഷ്ട്രമായ ഇന്തോനേഷ്യയിലെ സെന്‍ട്രല്‍, സുലവേഡി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ നടന്ന സുവിശേഷ യോഗമായ ഫ്രെണ്ട്ഷിപ്പ് ഫെസ്റ്റിവലില്‍ പ്രധാന പ്രസംഗകരായി കനേഡിയന്‍ സുവിശേഷകന്‍ പീറ്റര്‍ യാങ്റെനും സ്വിസ് സുവിശേഷകന്‍ ജേക്കബ് വെന്റ്ഡെസ്റ്റണും ശുശ്രൂഷിച്ചു.

വിവിധ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നും ഫെസ്റ്റിവലിനെതിരായ എതിര്‍പ്പുകളും പ്രതിഷേധങ്ങളും അലയടിച്ചതിനാല്‍ സുരക്ഷയും കര്‍ശനമാക്കിയിരുന്നു.

അസ്വസ്ഥതകള്‍ ഉണ്ടായിരുന്നിട്ടും സെന്‍ട്രല്‍ സുവലവേഡിയിലെ സഭകളുടെയും സുവിശേഷ സംഘടനകളുടെയും കൂട്ടായ്മയായ പെര്‍സെ കുട്ടുവാന്‍ ഗെരെജ ഡാന്‍ കലംബാഗ ഇഞ്ചിലി (പിജിഎല്‍ഐ) സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

യേശുക്രിസ്തുവിനെ സ്വീകരിക്കുന്ന സന്ദേശങ്ങള്‍ മുസ്ളീങ്ങളിലേക്കും മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനായി പീറ്റര്‍ യങ്റെനും, ജേക്കബും നടത്തുന്ന വിശാലമായ ദൌത്യത്തിന്റെ ഭാഗമാണ് ഈ സുവിശേഷ യോഗങ്ങള്‍.

ഇന്തോനേഷ്യയില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷങ്ങളാണെങ്കിലും നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് തിരിയുന്നുവെന്ന് വിവിധ സഭാനേതാക്കളും മിഷണറിമാരും സാക്ഷീകരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.