പനി വരുത്തുന്ന വൈറസ് മറവി രോഗത്തിനും കാരണമാകുമെന്ന് പഠനം

പനി വരുത്തുന്ന വൈറസ് മറവി രോഗത്തിനും കാരണമാകുമെന്ന് പഠനം

Health

പനി വരുത്തുന്ന വൈറസ് മറവി രോഗത്തിനും കാരണമാകുമെന്ന് പഠനം

പനി വരുത്തുന്ന സാധാരണ വൈറസും മറവി രോഗത്തിന് (അല്‍ഷിമേഴ്സ്) കാരണമാകുമെന്ന് പഠനം. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് അല്‍ഷിമേഴ്സ്. ഓര്‍മ്മ, ചിന്ത, പെരുമാറ്റം എന്നിവയില്‍ മാറ്റങ്ങള്‍ വരുന്നു.

അല്‍ഷിമേഴ്സ് അസോസിയേഷനാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കുട്ടിക്കാലത്ത് ബാധിക്കുന്ന ഹെര്‍പ്പസ് വൈറസിന്റെ (ഇന്‍ഫെക്ഷനല്‍ പനിയും) വകഭേദമായ സിഎംവി ശരീരത്തില്‍ എല്ലായ്പ്പോഴും ഉണ്ടാകും. ചിലരില്‍ അത് അല്‍ഷിമേഴ്സിനു കാരണമാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

70-8- വയസ് ആകുമ്പോഴേക്ക് 90 ശതമാനം ആളുകളുടെയും രക്തത്തില്‍ സിഎംവി ആന്റി ബോഡികള്‍ ഉണ്ടാകും. ചില വ്യക്തികളില്‍ വൈറസ് തലച്ചോറിനെ ബാധിച്ച് അല്‍ഷിമേഴ്സിനു കാരണമാകും.

സിഎംവി സജീവമായിരിക്കുന്ന അവസ്ഥയില്‍ ഉമിനീര്‍, രക്തം തുടങ്ങിയ സ്രവങ്ങളിലൂടെയാണ് പടരുക. 101 പേരുടെ തലച്ചോറ്, വാഗസ് നാഡി, സുഷുമ്നാ നാഡി തുടങ്ങിയവയില്‍ ഗവേഷകര്‍ പഠനം നടത്തി.

ഇവരില്‍ 66 പേര്‍ അല്‍ഷിമേഴ്സ് ബാധിതരായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.