ഭാവിയില്‍ അമ്മമാരില്ലാതെ മക്കള്‍? എലികളില്‍ പരീക്ഷണം നടത്തി ചൈന

ഭാവിയില്‍ അമ്മമാരില്ലാതെ മക്കള്‍? എലികളില്‍ പരീക്ഷണം നടത്തി ചൈന

Others

ഭാവിയില്‍ അമ്മമാരില്ലാതെ മക്കള്‍? എലികളില്‍ പരീക്ഷണം നടത്തി ചൈന

ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് (സിഎഎസ്) അടുത്തിടെ ഒരു പരീക്ഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടു. ചൈനക്കാരുടെ പ്രിയ കുഞ്ഞനെലി, അവന് ഇനി കുഞ്ഞുങ്ങളുണ്ടാകുന്നത് അവന്റെ പ്രത്യേകത: അവന് അച്ചന്‍മാര്‍ മാത്രമേയുള്ളു. അമ്മയില്ല.

സെല്‍ സ്റ്റം, സെല്‍ ജേണലിലൂടെയാണ് ഈ അത്ഭുത വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ മുമ്പും എലികളെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഭ്രൂണങ്ങള്‍ ഒരു നിശ്ചിത ഘട്ടം വരെ മാത്രമേ വികസിക്കു.

പിന്നീട് നശിച്ചു പോകും. ആ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകന്‍ വെയ് ലിയുടെ നേതൃത്വത്തിലുള്ള സംഘം. ആദ്യത്തെ ആണ്‍ എലിയുടെ ബീജത്തെ മൂലകോശമാക്കി മാറ്റും. ആ കോശത്തില്‍നിന്ന് അണ്ഡം തയ്യാറാക്കും.

രണ്ടാമത്തെ എലിയുടെ ബീജവുമായി അണ്ഡം കൂട്ടിച്ചേര്‍ത്ത് ഭ്രൂണം തയ്യാറാക്കും. ഇതേ ഭ്രൂണം പെണ്‍ എലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. വാടക അമ്മയുടെ റോള്‍ മാത്രമാണ് ആ പെണ്‍ എലി നിര്‍വ്വഹിക്കുന്നത്.

അതിന്റെ ജനിതക ഘടകങ്ങള്‍ കുഞ്ഞിലുണ്ടാകില്ല. ആദ്യഘട്ട പരീക്ഷണത്തില്‍ ഭ്രൂണം പൂര്‍ണ്ണ വളര്‍ച്ചയെത്തിയില്ല. ചൈനീസ് ഗവേഷകരുടെ പരീക്ഷണം ഒടുവില്‍ മുദ്രണ ജീനുകളിലെത്തി.

ആ ജീനുകളുടെ സ്വഭവ സവിശേഷതകള്‍ സസ്തനികളിലെ ഏക ലൈംഗിക പ്രത്യുല്‍പ്പാദനത്തിനു തടസ്സമാണെന്നും അവര്‍ കണ്ടെത്തി. ഇപ്പോഴും പരിഹരിക്കപ്പെടാത്ത ചില പരിമിതികളുണ്ടെന്നും അവ പരിഹരിക്കപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു.

എലികളില്‍ നടത്തി വിജയിച്ച ഈ പരീക്ഷണം കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള വലിയ മൃഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഭാവിയില്‍ മനുഷ്യരിലേക്കും പരീക്ഷിക്കണമെന്നാണ് ഗവേഷകരുടെ ആഗ്രഹം.

അങ്ങനെയാണെങ്കില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ആ മാര്‍ഗ്ഗത്തിലൂടെ മക്കളെ ലഭിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.