ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍

ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍

Breaking News USA

ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍
ഹൂസ്റ്റണ്‍ ‍: ലോകത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ക്രിസ്ത്യന്‍ മിഷണറി സംഘടനകള്‍ നടത്തിയ സുവിശേഷ യോഗങ്ങളില്‍ നിരവധി പേര്‍ രക്ഷിക്കപ്പെടുകയും ചിലര്‍ സ്നാനപ്പെടുകയും ചെയ്തു.

ഹൂസ്റ്റണിലെ മിനിയപ്പൊലിസില്‍ വെള്ളക്കാരായ പോലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസംമുട്ടി മരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ ഫ്ളോയിഡിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരങ്ങളായിരുന്നു തെരുവിലിറങ്ങിയത്. ഈ സംഭവം അമേരിക്കയെ പിടിച്ചുലച്ചിരുന്നു.

സംഭവം നടന്ന അതേ സ്ഥലത്ത് ജൂണ്‍ 8-ന് സര്‍ക്യൂട്ട് റൈഡേഴ്സ്, മിഷന്‍ ആന്‍ഡ് വേള്‍ഡ് വൈഡ് ഔട്ട് റീച്ച് ഫോര്‍ ക്രൈസ്റ്റിന്റെ യുവജന സംഘടനയുമായി ചേര്‍ന്നാണ് മിനിയപ്പോലിസ് പട്ടണത്തില്‍ തെരുവ് സുവിശേഷ യോഗം ക്രമീകരിച്ചത്. പാസ്റ്റര്‍മാരായ ജോയല്‍ ബോംബര്‍ഗര്‍ ‍, ക്രിസ്റ്റഫി ഉളിസ്സി, കര്‍ട്ടിസ് ഫാര്‍ തുടങ്ങിയവര്‍ ശക്തമായി ദൈവസന്ദേശം നല്‍കി. മിനിയപ്പൊലീസിലെ സര്‍ക്യൂട്ട് റൈഡേഴ്സ് ചര്‍ച്ചിന്റെ പിന്തുണയോടെയായിരുന്നു ആത്മീയ യോഗം നടന്നത്.

ഗായക സംഘങ്ങള്‍ ഗാനങ്ങള്‍ പാടിയിരുന്നു. ചുറ്റിനും നിരവധി ആളുകള്‍ ശ്രദ്ധിച്ചിരുന്നു. നിരവധി ആളുകള്‍ രക്ഷിക്കപ്പെടുകയും രോഗസൌഖ്യം പ്രാപിക്കുകയും ചെയ്തു. ഡസന്‍ കണക്കിനാളുകള്‍ സ്നാനമേറ്റു. മുമ്പ് പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായിരുന്ന ഈ സ്ഥലത്താണ് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ നടന്നത്. ജോര്‍ജ്ജ് ഫ്ളോയിഡിന്റെ സംസ്ക്കാര ശുശ്രൂഷ മിനിയപ്പൊലിസിലെ ഫൌണ്ടന്‍ ഓഫ് പ്രെയ്സ് ചര്‍ച്ചില്‍ നടന്നു.