പട്ടാള അതിക്രമം; മ്യാന്‍മറില്‍ ആയിരക്കണക്കിനു ക്രൈസ്തവര്‍ വീട് ഉപേക്ഷിച്ചു

പട്ടാള അതിക്രമം; മ്യാന്‍മറില്‍ ആയിരക്കണക്കിനു ക്രൈസ്തവര്‍ വീട് ഉപേക്ഷിച്ചു

പട്ടാള അതിക്രമം; മ്യാന്‍മറില്‍ ആയിരക്കണക്കിനു ക്രൈസ്തവര്‍ വീട് ഉപേക്ഷിച്ചു റാങ്കൂണ്‍ ‍: മ്യാന്‍മറിലെ പട്ടാള ഭരണത്തിന്റെ അതിക്രമങ്ങള്‍ കാരണം തദ്ദേശവാസികളായ ആയിരക്കണക്കിനു ക്രൈസ്തവര്‍ നാടും വീടും ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2021 ഫെബ്രുവരിയില്‍ രാജ്യത്ത് പട്ടാള ഭരണം തുടങ്ങിയതു മുതല്‍ ഇതുവരെ ഏകദേശം 1.7 മില്യണ്‍ ആളുകള്‍ക്കാണ് തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടും വീടും ഉപേക്ഷിക്കേണ്ടി വന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ തത്മദോ എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാള ട്രൂപ്പ് ക്രൈസ്തവരുടെ […]

Continue Reading
ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍ ബീജിംഗ്: പ്ളാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് ഇനി ആശ്വസിക്കാം, പ്ളാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ ‍. മഞ്ഞക്കടല്‍ തീരത്തെ യുനെസ്ക്കോയുടെ സംരക്ഷിത സൈറ്റായ ചൈനയുടെ ഡാഫെങ് പ്രദേശത്തെ ഉപ്പ് ചതുപ്പുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള ബാക്ടീരിയാകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്നു ക്യുവിലെ റോയല്‍ ബോട്ടാണിക് ഗാര്‍ഡന്‍സ് അധികൃതര്‍ പറയുന്നു. പ്ളാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും ഇതുവരെ ഡാഫെങ് പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞെന്നും ക്യൂ […]

Continue Reading
ചൈനയില്‍ ബൈബിള്‍ പഠനം; തടവിലായ 5 വിശ്വാസികള്‍ക്ക് മോചനം

ചൈനയില്‍ ബൈബിള്‍ പഠനം; തടവിലായ 5 വിശ്വാസികള്‍ക്ക് മോചനം

ചൈനയില്‍ ബൈബിള്‍ പഠനം; തടവിലായ 5 വിശ്വാസികള്‍ക്ക് മോചനം ബീജിംഗ്: ചൈനയില്‍ ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായിരുന്ന 5 വിശ്വാസികള്‍ക്ക് മോചനം ലഭിച്ചു. യുന്നാന്‍ പ്രവിശ്യയിലെ ഒരു ആരാധനാ കേന്ദ്രത്തില്‍ ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്ത ഇവരെ 2022 ആഗസ്റ്റിലാണ് അറസ്റ്റു ചെയ്തത്. യുന്നാനിലെ നുജിയാങ് ലിസൃി ഏരിയായില്‍ അനധികൃതമായി ഒത്തുചേര്‍ന്നു എന്ന പേരിലാണ് അധികാരികള്‍ അറസ്റ്റു ചെയ്തത്. സ്ഥലവാസികളായ വാങ്ഷന്‍പിങ്, നുസാങ്ഡെങ്, സാന്‍ ലുവോബോ, ഹുവാ ഫിയൂഷിയ, ഡേങ് മെഗ്രു സ്വദേശികളായ രണ്ടു […]

Continue Reading
മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന ബീജിംഗ്: മദ്യാസക്തി കുറയ്ക്കാനുള്ള ചികിത്സയ്ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വിജയം കണ്ടവര്‍ അനേകരാണ്. എന്നാല്‍ നല്ലൊരു ശതമാനം പേര്‍ക്കും മദ്യാസക്തിയില്‍നിന്നും മോചിതരാകാനും കഴിഞ്ഞിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇതാ ഇവിടെ ചൈനയില്‍ മദ്യാസക്തി കുറയ്ക്കാനുള്ള ഏറ്റവും നവീനവും വ്യത്യസ്തവുമായ ഒരു ചികിത്സാ രീതി കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ മുപ്പത്തിയാറുകാരനിലാണ് […]

Continue Reading
രാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തിരാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തി

രാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തി

രാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തി ലോകത്ത് ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണല്ലോ എവറസ്റ്റ് കൊടുമുടി. രാത്രിയില്‍ കൊടുമുടിയില്‍നിന്നും ഭയാനകമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നുള്ള വാര്‍ത്തകള്‍ക്ക് ഏറെ പഴക്കമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുള്ള കാര്യം ഇതുവരെ അജ്ഞാതമായിരുന്നു. എന്നാല്‍ അടുത്തയിടെ ചില ഗ്ളേഷ്യോളജിസ്റ്റുകള്‍ ഇതിന്റെ കാരണം കണ്ടെത്തി. എവറസ്റ്റ് കൊടുമുടിയില്‍ മൂന്നാഴ്ച ചിലവഴിച്ച് നടത്തിയ പരിശോധനയിലാണ് സത്യം വെളിപ്പെട്ടത്. ഭൂകമ്പത്തിന്റെ വ്യാപ്തി അളക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ ഹിമാനിയുടെ ആഴത്തിലുള്ള വൈബ്രേഷനുകള്‍ അളക്കാന്‍ […]

Continue Reading
ശരിക്ക് കേള്‍ക്കാന്‍ ‍.....! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന

ശരിക്ക് കേള്‍ക്കാന്‍ ‍…..! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന

ശരിക്ക് കേള്‍ക്കാന്‍ ‍…..! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന ഒരു യുവാവ് തന്റെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ത്ഥന ചെയ്ത രീതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൈനീസ് പൌരനായ ഷാങ് എന്ന യുവാവാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. ബുദ്ധമത വിശ്വാസിയായ ഇയാളുടെ പ്രാര്‍ത്ഥന വളരെ വിചിത്രമായിരുന്നു. വീട്ടില്‍നിന്നും രണ്ടായിരം കിലോമീറ്ററോളം യാത്ര ചെയ്താണ് ഷാങ് ബുദ്ധമത യോഗത്തിലെത്തിയത്. വലിയൊരു സ്പീക്കര്‍ എയര്‍പാഡും കൈയ്യില്‍ കരുതിയിരുന്നു. ക്ഷേത്രത്തിലെ 71 മീറ്റര്‍ ഉയരമുള്ള ബുദ്ധ പ്രതിമയ്ക്കു മുമ്പിലായിരുന്നു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്കു […]

Continue Reading
ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത്

ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത്

ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത് ഇന്ന് ബഹുഭൂരിപക്ഷവും ജീവിക്കുന്നത് വിവിധ സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചുകൊണ്ടാണ്. ജോലിയിലെ സമ്മര്‍ദ്ദം, സാമ്പത്തിക സമ്മര്‍ദ്ദം, ബന്ധങ്ങള്‍ തമ്മിലുള്ള സമ്മര്‍ദ്ദം മുതലായ പലതും നേരിടുന്നു. എന്നാല്‍ ആളുകള്‍ ഏറ്റവും അധികം സമ്മര്‍ദ്ദം അനുഭവിക്കുന്നത് ഇരുപതുകളിലാണെന്ന കണ്ടെത്തലുകളാണ് ഗവേഷകര്‍ നടത്തിയത്. ഇരുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇരുപത് വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഇരുപതുകളിലുള്ളവരിലാണ് സമ്മര്‍ദ്ദം കൂടുതലെന്ന് കണ്ടെത്തിയത്. പ്രായം കൂടുംതോറും സമ്മര്‍ദ്ദം അനുഭവിക്കുന്നതിന്റെ തോത് കുറഞ്ഞു […]

Continue Reading
കോവിഡും പ്രമേഹവും തമ്മില്‍ ബന്ധം; പുതിയ പഠനം

കോവിഡും പ്രമേഹവും തമ്മില്‍ ബന്ധം; പുതിയ പഠനം

കോവിഡും പ്രമേഹവും തമ്മില്‍ ബന്ധം; പുതിയ പഠനം പ്രമേഹ രോഗികളെ കോവിഡ് ബാധിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നം ഉണ്ടാകുമെന്നുള്ള വസ്തുതകള്‍ വിദഗ്ദ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠനങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കോവിഡ് വൈറസും പുതിയ പ്രമേഹ രോഗികളുടെ എണ്ണവുമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. കോവിഡ് സ്ഥിരീകരിച്ച 6,29,935 രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ പില്‍ക്കാലത്ത് പ്രമേഹത്തിനുള്ള സാധ്യത കൂടുതലായിരുന്നു എന്നു ഗവേഷകര്‍ കണ്ടെത്തി. ജാമാ നൈറ്റ് വര്‍ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. […]

Continue Reading
ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന

ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന

ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന ബ്യൂനസ് ഐറിസ്: ഡെങ്കിപ്പനി പോലുള്ള കൊതുകു ജന്യ രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കൊതുകുകളെ പിടിച്ചുകെട്ടാനൊരുങ്ങി അര്‍ജന്റീന. കൊതുകുകളെക്കൊണ്ടുള്ള ശല്യം സഹിക്കാവുന്നതിലപ്പുറമായതിനാല്‍ അവയെ വന്ധ്യംകരിക്കാനാണ് അര്‍ജന്റീനയുടെ തീരുമാനം. വികിരണങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തില്‍ മാറ്റം വരുത്തിയശേഷം ഇവയെ തുറന്നു വിടാനാണ് തീരുമാനം. അടുത്തിടെ രാജ്യത്ത് ഡെങ്കിപ്പനിമൂലം മരിച്ചത് 40 പേരാണ്. ഈ വര്‍ഷം അര്‍ജന്റീനയില്‍ 41,000 കൊതുകുജന്യ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. ഇത്തവണ താപനില […]

Continue Reading
അടച്ചിട്ട വീട്ടിലിരിക്കുന്ന കുട്ടികള്‍ കൂടുന്നു; പുറത്തിറങ്ങുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപയുമായി ദക്ഷിണ കൊറിയ

അടച്ചിട്ട വീട്ടിലിരിക്കുന്ന കുട്ടികള്‍ കൂടുന്നു; പുറത്തിറങ്ങുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപയുമായി ദക്ഷിണ കൊറിയ

അടച്ചിട്ട വീട്ടിലിരിക്കുന്ന കുട്ടികള്‍ കൂടുന്നു; പുറത്തിറങ്ങുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപയുമായി ദക്ഷിണ കൊറിയ സോള്‍ ‍: മാതാപിതാക്കളില്‍നിന്നും കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു വീട്ടിനുള്ളില്‍ അടച്ചിട്ട് കഴിയുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അടിയന്തിര പദ്ധതിയുമായി മുന്നോട്ട്. ഒമ്പതിനും 24-നുമിടയില്‍ പ്രായമുള്ളവര്‍ വീട്ടിനുള്ളില്‍ അടച്ചിട്ട മുറികളില്‍ കഴിയുന്നവര്‍ പഠനത്തിനും മറ്റുമായി പുറത്തിറങ്ങിയാല്‍ പ്രതിമാസം ആറര ലക്ഷം യുവാന്‍ (ഏകദേശം 40,000 രൂപ) വീതം നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. കോവിഡിനുശേഷം രാജ്യത്ത് യുവാക്കളുടെ പിന്‍മാറ്റം വര്‍ദ്ധിച്ചു വരുന്ന […]

Continue Reading