ലോകത്തിലെ യഹൂദ ജനസംഖ്യ ഇപ്പോള്‍ ആകെ 15.8 ദശലക്ഷം

ലോകത്തിലെ യഹൂദ ജനസംഖ്യ ഇപ്പോള്‍ ആകെ 15.8 ദശലക്ഷം

Asia Europe

ലോകത്തിലെ യഹൂദ ജനസംഖ്യ ഇപ്പോള്‍ ആകെ 15.8 ദശലക്ഷം

യിസ്രായേലിന്റെ ദിനമായ റോഷ് ഹഷാന 2024 ന്റെ തലേന്ന് ബുധനാഴ്ച യഹൂദ ഏജന്‍സി അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടു പ്രകാരം ലോകത്ത് ഇപ്പോള്‍ ആകെ യഹൂദന്മാരുടെ എണ്ണം 15.8 ദശലക്ഷമാണെന്ന് അറിയിച്ചു.

അതിന്റെ സ്ഥിതിവിവര കണക്കുകള്‍ യഹൂദനെന്ന സ്വയം തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും അല്ലെങ്കില്‍ കുറഞ്ഞത് ഒരു യഹൂദ രക്ഷിതാവെങ്കിലും ഉണ്ടായിരിക്കുകയും മറ്റൊരു മതത്തില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ യഹൂദ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 7.3 ദശലക്ഷം യഹൂദര്‍ യിസ്രായേലില്‍ താമസിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 7.2 ദശലക്ഷമായിരുന്നു.

നിലവില്‍ 6.3 ദശലക്ഷം വരുന്ന യഹൂദ ജനത അമേരിക്കയില്‍ രണ്ടാം സ്ഥാനത്താണ്. അടുത്ത വലിയ യഹൂദ ജനസംഖ്യ ഫ്രാന്‍സിലും കാനഡയിലുമാണ്. യഥാക്രമം 438,500, 400,000 എന്നിങ്ങനെയാണ്.

ഈ രാജ്യങ്ങള്‍ക്ക് പിന്നാലെ യു.കെ. 313,000, അര്‍ജന്റീന 170,000, ജര്‍മ്മിനി 125,000, റഷ്യ 123,000, ഓസ്ട്രേലിയ 117,000, ബ്രസീല്‍ 90,000, ദക്ഷിണാഫ്രിക്ക 49,500, ഹംഗറി 45,000, മെക്സിക്കോ 4000, നെതര്‍ലാന്‍ഡ് 35,000 എന്നിങ്ങനെയാണ്.

ലോകമെമ്പാടുമുള്ള യഹൂദ സമൂഹങ്ങളും യിസ്രായേല്‍ രാജ്യവും തമ്മിലുള്ള അസ്തിത്വപരമായ ബന്ധം കഴിഞ്ഞ വര്‍ഷം (ഹമാസിന്റെ ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം) ദൃഢമായിട്ടുണ്ട്.

അഭൂതപൂര്‍വ്വമായ പിന്തുണയാണ് ഞങ്ങള്‍ കാണുന്നതെന്നും അത് ഞങ്ങള്‍ക്ക് തുടരാനുള്ള ശക്തിയും പ്രതീക്ഷയും നല്‍കുന്നതായി യഹൂദ ഏജന്‍സി ചെയര്‍മാന്‍ മേജര്‍ ജനറല്‍ (റെസ്) ഡോറണ്‍ അല്‍മോഗ് പ്രസ്താവനയില്‍ പറഞ്ഞു.

ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം വര്‍ദ്ധിച്ചുവരുന്ന യെഹൂദ വിരുദ്ധതയ്ക്കെതിരായ ലോകമെമ്പാടുമുള്ള യഹൂദന്മാരുടെ പോരാട്ടത്തോടൊപ്പം യഹൂദ ഏജന്‍സിയുടെ പങ്കിട്ട വിധിയും ദൌത്യവും ഊന്നിപ്പറയുന്നു.

ആഗോള യഹൂദര്‍ക്കും യിസ്രായേല്‍ രാഷ്ട്രത്തിനും ഇടയില്‍ ഒരു ജീവനുള്ള പാലമാകുക, ലോകമെമ്പാടുമുള്ള എല്ലാ യഹൂദരുടെയും ഭവനമാണ് യിസ്രായേല്‍ അല്‍ഗോഗ് കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.