യേശുവിന്റെ കാലത്തെ പുരാവസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തി

യേശുവിന്റെ കാലത്തെ പുരാവസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തി

Asia Breaking News Top News

യേശുവിന്റെ കാലത്തെ പുരാവസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തി

യെരുശലേം: യെരുശലേമിലെ പഴയ നഗരത്തിനു കീഴില്‍ ഖനനം നടത്തിയ പുരാവസ്തു ഗവേഷകര്‍ 2000 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. അത് യേശുവിന്റെ കാലത്തെ ഭൂമിയിലെ ആളുകള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിച്ചിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

പുരാതന യെരുശലേമിന്റെ പ്രധാന തെരുവിന് താഴെയുള്ള ഒരു ചാനലിന്റെ ഖനനത്തിനിടെ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി (ഐഎഎ) ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് പുരാവസ്തുക്കള്‍ ലഭിച്ചത്.

എഡി 70-ല്‍ റോമന്‍ ചക്രവര്‍ത്തി ടൈറ്റസ് യെരുശലേമില്‍ രണ്ടാം യെരുശലേം ദൈവാലയം നശിപ്പിച്ച കാലം മുതല്‍ ശേഷിക്കുന്ന അവശിഷ്ടത്തിന്റെ മുകള്‍ പാളികളില്‍ നിന്നു കണ്ടെത്തിയ കരകൌശല വസ്തുക്കള്‍, മണ്‍പാത്രങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ അടങ്ങിയ കുപ്പി, ആ കാലഘട്ടത്തിലെ എണ്ണ വിളക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

യെരുശലേമിന്റെ പ്രധാന തെരുവിനു മുകളിലുള്ള കൈവഴികളില്‍ നഗരത്തിന്റെ നാശനഷ്ടങ്ങളില്‍ മതിലുകള്‍ക്കിടയില്‍ സംരക്ഷിക്കപ്പെടുകയായിരുന്നു.

ഐഎഎയുടെ ഡോ. അയാലസില്‍ബര്‍സ്റ്റൈന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ ചെറിയ കണ്ടെത്തല്‍ നമുക്ക് ഒരു വലിയ കഥ പറഞ്ഞു തരുന്നു.

യെരുശലേമിന്റെ സമൃദ്ധിയുടെയും പ്രൌഢിയുടെയും പ്രതാപ കാലം മുതല്‍ അതിന്റെ തെരുവുകള്‍ ജീവിതത്തിന്റെ തിരക്കിലായപ്പോള്‍ റോമാക്കാര്‍ക്കെതിരായ കലാപത്തിനിടെ നഗരത്തിന്റെ ഇരുള്‍ വരെ ദൈവാലയും നഗരവും തകര്‍ന്ന് അത് പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെടുന്നതുവരെ സില്‍വര്‍സ്റ്റൈന്‍ പറഞ്ഞു.

ഡ്രൈനേജ് ചാനലില്‍ അടിഞ്ഞു കൂടിയ ഈ വൈവിധ്യമാര്‍ന്ന പാത്രങ്ങളിലൂടെയും വിഭവങ്ങളിലൂടെയും യെരുശലേമിലെ നിവാസികളുടെ ഏതാണ്ട് പൂര്‍ണ്ണമായ ജീവിതകഥ ഞങ്ങള്‍ കണ്ടുമുട്ടുന്നു. സില്‍വര്‍സ്റ്റൈന്‍ കൂട്ടിച്ചേര്‍ത്തു.