പുരോഹിതമുറ്റത്ത് നീ ആര്?
പുരോഹിത മുറ്റത്തു കത്തിക്കാളുന്ന തീവെട്ടത്തില്‍ ആ മുഖം ക്രിസ്തുവിരോധികള്‍ കൃത്യമായി തിരിച്ചറിഞ്ഞു….ആദ്യം ഒരു ബാല്യക്കാരിത്തി അവനെ തിരിച്ചറിഞ്ഞു; ഇവനും അവനോടു കൂടെ ആയിരുന്നു …..കുറഞ്ഞോന്നു കഴിഞ്ഞിട്ട് മറ്റൊരുവന്; നീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്….. ഏകദേശം ഒരുമണി കഴിഞ്ഞാറേ മറ്റൊരുവന്; ഇവനും അവനോടുകൂടെ ആയിരുന്നു സത്യം….പക്ഷേ പത്രോസ് ; മനുഷ്യാ, അത് ഞാനല്ല!!
യേശുവിന് ലഭിച്ചിരുന്ന ജനസമ്മതിയുടെയും ആദരവുകളുടെയും അംഗീകാരത്തിന്റെയും പങ്ക് പറ്റാന്‍ ശിഷ്യപ്രമുഖനായി ശതസഹസ്രം പുരുഷാരത്തെ വകഞ്ഞുമാറ്റി മുന്നില്‍ കയറി യേശുവിന്റെ തൊട്ടരികില്‍ നില്ക്കുമ്പോള്, യേശുവിന്റെ വലംകൈ ഞാന്‍ ആണെന്ന് പറയുവാൻ തിടുക്കം കാട്ടിയ ശീമോനേ, നീ ഇപ്പോൾ പുരോഹിത മുറ്റത്തു എന്തേ ഇങ്ങനെ..??
അപ്പവർദ്ധനവിന്റെ മലയിലെ പങ്കാളിത്തത്തേക്കാൾ യേശുവിനു താൽപ്പര്യം പുരോഹിതമുറ്റത്തെ നസ്രായനോടുള്ള പങ്കാളിത്തമാണ്.
✍️ Shyju Daniel Adoor

