വിയര്‍പ്പ് ഗന്ധം അകറ്റാനുള്ള പ്രതിവിധി
വിയര്‍പ്പിന്റെ ഗന്ധം പൊതു സമൂഹത്തില്‍ പലരെയും ഒറ്റപ്പെടുത്തുന്നു. ഇതിനു പരിഹാരമായി പെര്‍ഫ്യൂം ഉപയോഗിക്കുകയാണ് പതിവ്.
എന്നാല്‍ പണം മുടക്കിയുള്ള ഈ പ്രതിരോധം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. പെര്‍ഫ്യൂമിന്റെ മണം പലവിധ അലര്‍ജിക്കും കാരണമാകുന്നു. യഥാര്‍ത്ഥ പ്രതിവിധി നമ്മുടെ ആഹാരശീലത്തിലുണ്ട്. ദിവസവും 8-10 ഗ്ളാസ്സ് വെള്ളം കുടിക്കുക. അത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തി ദുര്‍ഗന്ധമകറ്റും.
അമിത മദ്യപാനം, കാപ്പിയുടെ ഉപയോഗം, എന്നിവ ശരീരത്തില്‍ അഡ്രീനാലിന് കൂടുതല്‍ ഉത്പ്പാദിപ്പിക്കുന്നു. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും. അമിത മസാല, എരിവ്, വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ചിലതരം മരുന്നുകളും വിയര്‍പ്പിനു ദര്‍ഗന്ധം വരുത്തും.
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയര്പ്പിന് ദുര്‍ഗന്ധമുണ്ടാക്കും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിക്കുക. അതുപോലെ മാനസിക സമ്മര്‍ദ്ദം അലട്ടിയാലും വിയര്‍പ്പും ദുര്‍ഗന്ധവും ഉണ്ടാകും. അതിനായി എപ്പോഴും സന്തോഷമുള്ളവരായിരിക്കുക.


Comments are closed.