ഇന്ത്യയിലെ സമ്പാദ്യം മുഴുവനും ഒരു ശതമാനത്തിന്റെ കൈകളിലെന്നു പഠനം

ഇന്ത്യയിലെ സമ്പാദ്യം മുഴുവനും ഒരു ശതമാനത്തിന്റെ കൈകളിലെന്നു പഠനം

Breaking News India

ഇന്ത്യയിലെ സമ്പാദ്യം മുഴുവനും ഒരു ശതമാനത്തിന്റെ കൈകളിലെന്നു പഠനം
ന്യൂഡെല്‍ഹി: ഇന്ത്യയിലെ സമ്പാദ്യം മുഴുവനും കുമിഞ്ഞു കൂടിയിരിക്കുന്നത് അംബാനി ഉള്‍പ്പെടെയുള്ള ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫോം ഇന്റര്‍നാഷണല്‍ പഠന റിപ്പോര്‍ട്ട്.

70 ശതമാനം ജനങ്ങള്‍ക്കുമുള്ളതിനേക്കാള്‍ നാലിരട്ടി സമ്പാദ്യങ്ങള്‍ ഇക്കൂട്ടര്‍ കൈവശം വെച്ചിരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തു ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 2018-19 വര്‍ഷത്തെ പൊതു ബജറ്റിനേക്കാള്‍ കൂടുതലാണെന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം ലോകത്തെ ജനസംഖ്യയുടെ 60 ശതമാനത്തിന് ഉള്ളതിനേക്കാള്‍ സമ്പാദ്യം 2,153 കോടീശ്വരന്മാകുടെ കൈവശമെന്നും പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ 10 വര്‍ഷത്തില്‍ ഈ കോടീശ്വരന്മാരുടെ സമ്പാദ്യം ഇരട്ടിയായി. സമ്പദ് വ്യവസ്ഥയിലെ ആഗോള അസമത്വം ഞെട്ടിക്കുന്നതും വിശാലവുമാണെന്നും കഴിഞ്ഞ ദശകത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.