അഭയാര്‍ത്ഥി ക്യാമ്പില്‍ ബൈബിള്‍ പഠിച്ചവരെ കുത്തിക്കൊല്ലാന്‍ ശ്രമം
ലാറിസ്സ: സ്വന്തം രാജ്യത്തു സുരക്ഷിതത്വം ലഭിക്കാതെ അന്യ രാജ്യത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ് ബൈബിള്‍ ക്യാമ്പില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ഒരുകൂട്ടം മുസ്ളീങ്ങള്‍ കുത്തിക്കൊലപ്പെടുത്തുവാന്‍ ശ്രമം നടത്തി.
ഗ്രീസ്സിലാണ് മനുഷ്യ മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. ജൂണ്‍ 27-ന് ഗ്രീസ്സിലെ ലാറിസ്സ പട്ടണത്തിനു സമീപമുള്ള തെസ്സലോനികി ഏരിയായിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. ഇറാനില്‍നിന്നും രക്ഷപെട്ട് വന്ന് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന വിശ്വാസികള്‍ ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
ഇതേ ക്ലാസ്സിലെ ഇറാക്കി മുസ്ളീങ്ങളായ ഒരു സംഘം ആളുകള്‍ ബൈബിള്‍ ക്ലാസ്സ് നടക്കുന്ന സമയത്ത് എത്തി വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി മുറിവേറ്റ രണ്ടു വിശ്വാസികളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന് നഷ്ടമായില്ല.
അഭയാര്‍ത്ഥി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 222 മിനിസ്ട്രീസ് എന്ന മിഷന് സംഘടനയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഇറാനില്‍നിന്നു തുര്‍ക്കി വഴി ഗ്രീസിലെത്തിയ 7 വിശ്വാസികളാണ് ക്യാമ്പില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവരായിരുന്നു.
ഫ്രീ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലായിരുന്നു ബൈബിള്‍ ക്ലാസ്സ് സംഘടിപ്പിച്ചതെന്ന് പാസ്റ്റര്‍ അപ്പോസ്തലോസ് തിയോഡോ താകോസ് പറഞ്ഞു. 40 ഓളം വരുന്ന ആളുകള്‍ ചര്‍ച്ചിനുള്ളിലേക്കു കടന്നു വന്നു ആക്രമിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ പറഞ്ഞു.

