‘പ്രെഗ്നന്‍സി ബൈബിള്‍ ’ എന്ന പുസ്തകത്തിനെതിരെ പോലീസില്‍ പരാതി
ബീഡ്: കരീന കപൂര്‍ എഴുതിയ പ്രെഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകത്തിനെതിരെ മഹാരാഷ്ട്രയിലെ ബീഡിലെ ക്രൈസ്തവ സംഘടന പോലീസില്‍ പരാതി നല്‍കി.
പുസ്തകത്തിന്റെ തലക്കെട്ടിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് നടിക്കെതിരെയും മറ്റു രണ്ടു പേര്‍ക്കെതിരെയും ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെ പരാതി സമര്‍പ്പിച്ചത്.
കരീന കപൂര്‍ , അദീതിഷാ, ഭീംജാനിയും ചേര്‍ന്ന് രചിച്ച പുസ്തകം ജഗ്ഗര്‍നട്ട് ബുക്സ് ആണ് പുറത്തിറക്കിയത്.
ബൈബിള്‍ എന്ന വിശുദ്ധ പദം പുസ്തകത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ചെന്നും ഇത് ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.
ഈ മാസം 9-ന് ആണ് കരീന പുസ്തകം പുറത്തിറക്കിത്.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

