കഷണ്ടിക്കാര്‍ ഭാഗ്യവാന്മാര്‍ : അവര്‍ കൂടുതല്‍ ആരോഗ്യവാന്മാരും ശക്തരുമെന്നു പഠനം
ലണ്ടന്‍ : കഷണ്ടിയുള്ള ചിലരെങ്കിലും വിഷമം കൊള്ളാറുണ്ട്, തങ്ങളുടെ തലയിലെ മരുഭൂമി കണ്ട് കഷണ്ടിക്കാരെ മറ്റു ചിലര്‍ കളിയാക്കാറുമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്. ക,ണ്ടിക്കാര്‍ക്ക് ഇനി ആഹ്ളാദിക്കാം.
എന്തെന്നാല്‍ അവര്‍ കൂടുതല്‍ ആരോഗ്യവാന്മാരും ശക്തരുമാണെന്നാണ് പുതിയ വാര്‍ത്ത. ബ്രിട്ടനിലെ പെന്‍സല്‍വേനിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ സത്യം വെളിപ്പെട്ടത്. മുടിയുള്ള പുരുഷന്മാരേക്കാള്‍ ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിക്കാര്‍ എന്നാണ് പൊതു സമൂഹം കരുതുന്നതെന്നാണ് പഠനത്തില്‍ വ്യക്തമായത്.
മൂന്നു ഘട്ടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ പങ്കെടുത്തവരെല്ലാം ഈ അഭിപ്രായം പങ്കുവെയ്ക്കുന്നവരാണ്. കഷണ്ടിയുള്ളവരുടെ ശരീരത്തില്‍ ഉറച്ച മസിലുകളുണ്ടെന്നും അവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തിയുള്ളവരുമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബ്രൂസ് വില്ലീസ്, വിന്‍ ഡീസല്‍ തുടങ്ങിയവരുടെ സ്വാധീനം ഈ കാഴ്ചപ്പാടിനു പിന്നിലുണ്ടാകാമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെതന്നെ മുടിയുള്ളതും മുടിയില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് 35 വനിതകള്‍ ഉള്‍പ്പെടെ 59 വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിപക്ഷം പേരും കഷണ്ടിയുള്ളവരെ കൂടുതല്‍ പൌരുഷമുള്ളവരായി കണ്ടെത്തി.
തുടര്‍ന്നു പകുതിയിലധികം സ്ത്രീകളെ ഉള്‍പ്പെടുത്തി 344 പേരെ ഉപയോഗിച്ച് വിശദമായ പഠനം നടത്തുകയായിരുന്നു. കഷണ്ടിക്കാര്‍ മുടിയുള്ളവരേക്കാള്‍ 13 ശതമാനം ശക്തരും പൌരുഷമുള്ളവരുമാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. 552 പരെ ഉള്‍പ്പെടുത്തി നടത്തിയ മൂന്നാമത്തെ പഠനത്തിലും ഫലം സമാനമായിരുന്നു.
കഷണ്ടി മാറാനായും, മുടികൊഴിച്ചില്‍ തടയാനുമായി ലോകത്ത് പുരുഷന്മാര്‍ പ്രതിവര്‍ഷം ഒന്നര ദശലക്ഷം പൌണ്ട് ചെലവിടുന്നതായാണ് കണക്ക്. കഷണ്ടിയുടെ ചികിത്സയ്ക്കും, ഗവേഷണങ്ങള്‍ക്കും കൃത്രിമ മുടികള്‍ വെച്ചു പിടിപ്പിക്കുന്നതിനുമായി കോടികള്‍ മുടക്കുന്നവര്‍ ഇനി മാറ്റി ചിന്തിക്കേണ്ടി വരുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ആല്‍ബര്‍ട്ട് മാന്‍സ് അഭിപ്രായപ്പെടുന്നു.

