കെനിയയില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
മണ്ടേര: കെനിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 6-ന് പുലര്‍ച്ചെ 2.45-ന് വടക്കു കിഴക്കന്‍ കെനിയയിലെ മണ്ടേരയിലാണ് സംഭവം നടന്നത്.
അല്‍ ഷബാബ് എന്ന തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കെനിയന്‍ പട്ടാള വേഷം ധരിച്ചെത്തിയ തീവ്രവാദികള്‍ കെനിയ-സൊമാലിയ അതിര്‍ത്തി പ്രദേശമായ മണ്ടേരയില്‍ പെട്രോളിങ്ങിന്റെ പേരില്‍ എത്തി ക്രിസ്ത്യന്‍ ഹൗസിങ് കോളനിയില്‍ സ്ഫോടനവും, വെടിവെയ്പും നടത്തുകയായിരുന്നു.
പട്ടാളം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ കൂടുതല്‍ മരണം നടന്നില്ല. ഇവിടെ 40-ഓളം പേര്‍ ആക്രമിക്കപ്പെട്ടു. സംഭവത്തിനുശേഷം അക്രമികള്‍ രക്ഷപെട്ടു. 2014 ഡിസംബറില്‍ ഇവിടെ 38 പേരെ സമാനമായ ആക്രമണത്തില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.
പാറമട തൊഴിലാളികളെയായിരുന്നു അന്നു കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ ആക്രമണവും വളരെ ആസൂത്രിതമാണെന്ന് പോലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പോലീസ് സുരക്ഷാ സേന 27 പേരെ അക്രമികളുടെ മുന്നില്‍നിന്നു രക്ഷപെടുത്തുകയുമുണ്ടായി.
അല്‍ഷബാബ് സൊമാലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ്. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയാണിത്. അല്‍ഷബാബിന്റെ ആക്രമണങ്ങളില്‍ ഇതുവരെയായി ആയിരക്കണക്കിനു ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി.
ആക്രമണത്തിന്റെ ഉത്തരവാദിത്വങ്ങള്‍ അല്‍ഷബാബ് തന്നെ ഏറ്റെടുക്കുകയാണ് പതിവ്. മുസ്ലീങ്ങളില്‍നിന്നും ക്രൈസ്തവരായ തൊഴിലാളികളെയും കുടിയേറ്റക്കാരെയും വേര്‍തിരിച്ചു മാറ്റിനിര്‍ത്തിയാണ് മിക്കപ്പോഴും കൊലപ്പെടുത്തുന്നത്.

