ഇംഗ്ലണ്ടിലെ പള്ളികളിൽ നിരീക്ഷകർ

Breaking News Europe Top News

തീവ്രവാദികൾക്കെതിരെയുള്ള മുൻകരുതൽ നീക്കമായി ഇംഗ്ലണ്ടിലെ സഭകൾ വാടകയ്ക്ക് നിരീക്ഷകരെ നിയമിക്കുന്നു.

ആരാധനയ്ക്കു മുൻപും തദവസരത്തിലും ശേഷവും വാതിലുകളിൽ നിൽക്കുകയും പള്ളിയും പരിസരവും സുരക്ഷാനിരീക്ഷണത്തിലാക്കി ആൾക്കാർക്ക് സുരക്ഷ ഒരുക്കുകയത്രെ ഇവരുടെ ദൗത്യം.
ഫ്രാൻസിൽ ഈയിടെ ഒരു പുരോഹിതൻ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ.

ചെറിയ സഭകളാവാം തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രം എന്നതും ഈ വക മുൻകരുതലുകൾ എടുക്കുവാൻ സഭയെ നിർബന്ധിതരാക്കുന്നു.

പള്ളികളിൽ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.

ശുശ്രൂഷകൾക്ക് വന്നുപോകുന്നവരോട് കൂടുതൽ ശ്രദ്ധ പുലർത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.