ഐ.പി.സി. സണ്ടേസ്കൂള്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 30-ന്
കുമ്പനാട്: ഐ.പി.സി. സണ്ടേസ്കൂള്‍ അസോസിയേഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് ആഗസ്റ്റ് 30-നു ഹെബ്രോന്‍ പുരത്ത് നടക്കും.
ഡയറക്ടര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ , ജനറല്‍ സെക്രട്ടറി, അസോസിയേറ്റ് സെക്രട്ടറിമാര്‍ , ട്രഷറര്‍ , കമ്മറ്റി അംഗങ്ങള്‍ എന്നിവരെയാണു തിരഞ്ഞെടുക്കേണ്ടത്.
നാമനിര്‍ദ്ദേശ പത്രികകള്‍ ഓഗസ്റ്റ് 9-നു ഉച്ചയ്ക്ക് രണ്ടു മണി വരെ ഓഫീസില്‍നിന്നു ലഭിക്കുകയുെ തിരികെ നല്‍കുകയും ചെയ്യാം.
30-ന് ഒന്‍പതിനു ജനറല്‍ ബോഡിയും 10 മണിക്ക് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
ഇലക്ഷന്‍ കമ്മീഷണറായി പ്രൊഫ. മാത്യു ഏബ്രഹാമിനെയും, റിട്ടേണിംഗ് ഓഫീസര്‍മാരായി വി.എം. പീറ്റര്‍ , പീറ്റര്‍ മാത്യു എന്നിവരെയും നിയമിച്ചതായി ഡയറക്ടര്‍ കുര്യന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് എന്നിവര്‍ അറിയിച്ചു.

