സ്വവര്‍ഗ്ഗ വിവാഹം: അയര്‍ലണ്ട് അനുകൂല വിധിയെഴുതി
ഡബ്ലിന്‍ : പാശ്ചാത്യ രാജ്യമായ അയര്‍ലണ്ടില്‍ സ്വവര്‍ഗ്ഗ വിവാഹത്തിനു നിയമാനുമതി നല്‍കുന്നതു സംബന്ധിച്ചു നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 64% പേര്‍ അനുകൂലമായി വോട്ടു ചെയ്തു.
20 വര്‍ഷം മുമ്പ് സ്വവര്‍ഗ്ഗ വിവാഹം ക്രിമിനല്‍ കുറ്റമായി കരുതിയിരുന്ന രാജ്യത്താണ് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂല ജനവിധി ഉണ്ടായത്. 30 ലക്ഷത്തിലേറെ വോട്ടര്‍മാരില്‍ 12 ലക്ഷത്തോളം പേര്‍ അനുകൂലമായി വോട്ടു ചെയ്തു. 734300 പേര്‍ മാത്രമാണ് എതിര്‍ത്തു വോട്ടു ചെയ്തത്. ഹിത പരിശോധന സ്വവര്‍ഗ്ഗ വിവാഹത്തിനു അനുകൂലമായതോടെ നിയമാനുമതിക്കായുള്ള പാര്‍ലമെന്റ് നടപടികള്‍ക്കും താമസിയാതെ തുടക്കമാകും.
ലോകത്തെ പ്രമുഖ ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊന്നായ അയര്‍ലണ്ടില്‍ ജനങ്ങളില്‍ 84 ശതമാനവും റോമന്‍ കത്തോലിക്കരാണ്. കൂടാതെ രണ്ടാം സ്ഥാനത്ത് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് (ആംഗ്ലിക്കന്‍ ), പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച്, മെതഡിസ്റ്റ് ചര്‍ച്ച് തുടങ്ങിയ പ്രൊട്ടസ്റ്റന്റ് സഭകളുമുണ്ട്. എന്തായാലും ജനം തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുന്നത് ക്രൈസ്തവ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

